Image

ഖത്തറില്‍ നിരക്ഷരരുടെ എണ്ണത്തില്‍ കുറവെന്ന്‌ റിപ്പോര്‍ട്ട്‌

Published on 08 September, 2011
ഖത്തറില്‍ നിരക്ഷരരുടെ എണ്ണത്തില്‍ കുറവെന്ന്‌ റിപ്പോര്‍ട്ട്‌
ദോഹ: കഴിഞ്ഞ പത്തു വര്‍ഷങ്ങളിലായി ഖത്തറില്‍ നടപ്പാക്കിയ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ മികച്ച ഫലമുണ്ടാക്കിയതായി ഔദ്യോഗിക റിപ്പോര്‍ട്ട്‌.

1990ല്‍ ഖത്തരി ജനസംഖ്യയുടെ 20.6 ശതമാനവും നിരക്ഷരരായിരുന്നത്‌ 2010ഓടെ നാലു ശതമാനമായി കുറക്കാന്‍ സാധിച്ചതായി ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ അതോറിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. 2010ലെ കണക്കുപ്രകാരം പുരുഷന്‍മാരില്‍ 2.11 ശതമാനവും സ്‌ത്രീകളില്‍ 6.53 ശതമാനവുമാണ്‌ നിരക്ഷരര്‍. 2004ല്‍ സ്വദേശികളായ നിരക്ഷരരുടെ എണ്ണം 12108 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇത്‌ 7583 ആയി കുറഞ്ഞു.

പ്രാദേശികാടിസ്ഥാനത്തിലുള്ള കണക്കും അതോറിറ്റി പുറത്തുവിട്ടു.

ദോഹയില്‍ ആണ്‌ 27.7 ശതമാനം നിരക്ഷരര്‍ (2097 പേര്‍). 54.8ശതമാനവും (4154പേര്‍) റയ്യാനിലാണ്‌. വക്‌റയില്‍ 327ഉം ഉംസലാലില്‍ 530ഉം അല്‍ഖോറില്‍ 218ഉം ശമാലില്‍ 109ഉം ദആയിനില്‍ 148ഉം നിരക്ഷരരാണുള്ളത്‌.
ഖത്തറില്‍ നിരക്ഷരരുടെ എണ്ണത്തില്‍ കുറവെന്ന്‌ റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക