Image

മാഞ്ചസ്‌റ്ററില്‍ യുക്‌മ നോര്‍ത്ത്‌ബസ്‌റ്റ്‌ റീജിയണ്‍ കലാമേള ഒക്‌ടോബര്‍ 8 ന്‌

സാബു ചുണ്ടക്കാട്ടില്‍ Published on 08 September, 2011
മാഞ്ചസ്‌റ്ററില്‍ യുക്‌മ നോര്‍ത്ത്‌ബസ്‌റ്റ്‌ റീജിയണ്‍ കലാമേള ഒക്‌ടോബര്‍ 8 ന്‌
മാഞ്ചസ്‌റ്റര്‍ : യുക്‌മ നോര്‍ത്ത്‌ വെസ്‌റ്റ്‌ റീജിയണ്‍ കലാമേള ഒക്‌ടോബര്‍ 8ന്‌ മാഞ്ചസ്‌റ്ററില്‍ വെച്ച്‌ നടക്കും. വിഥിന്‍ഷോ സെന്റ്‌ ആന്റണീസ്‌ സ്‌കൂള്‍ ഹാളില്‍ രാവിലെ ഒന്‍പത്‌ മുതലാണ്‌ പരിപാടികള്‍. സബ്‌ ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നിങ്ങനെ മൂന്ന്‌ വിഭാഗങ്ങളായിട്ടാണ്‌ മത്സരങ്ങള്‍.

സിനിമാറ്റിക്‌ ഡാന്‍സ്‌, ഭരതനാട്യം, ക്ലാസിക്കല്‍ ഡാന്‍സ്‌, നാടോടി നൃത്തം, ഫാന്‍സിഡ്രസ്‌, മലയാളം സോംഗ്‌, മോണോആക്‌ട്‌ തുടങ്ങിയ മത്സരങ്ങള്‍ ഈ വിഭാഗങ്ങളിലുമായി നടത്തും. അഞ്ച്‌ വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഫ്യൂഷന്‍ ഡാന്‍സ്‌ ഗ്രൂപ്പും, ജൂണിയര്‍ വിഭാഗത്തിനായി (11 മുതല്‍ 16 വയസ്‌ വരെ) കഥപറച്ചില്‍ (മലയാളം ആന്‍ഡ്‌ ഇംഗ്ലീഷ്‌) മലയാളം റീഡിംഗ്‌, പ്രസംഗമത്സരം (ഇംഗ്ലീഷിലും, മലയാളത്തിലും) നടക്കും.

സീനിയര്‍ വിഭാഗത്തിനായി (17 വയസ്‌ മുതല്‍ മുകളിലേക്ക്‌) തിരുവാതിര, മാര്‍ഗ്ഗംകളി, ഒപ്പന, മലയാളത്തിലുള്ള പ്രസംഗമത്സരവും നടത്തും.

മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‌പര്യമുള്ളവര്‍ സെപ്‌റ്റംബര്‍ 30 ന്‌ മുമ്പായി താഴെ പറയുന്നവരുടെ പക്കല്‍ പേരുകള്‍ നല്‍കേണ്ടതാണ്‌. മാഞ്ചസ്‌റ്റര്‍ മലയാളികള്‍ച്ചറല്‍ അസോസിയേഷനാണ്‌ കലാമേളക്ക്‌ ആതിഥ്യം അരുളുക. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അലക്‌സ്‌ വര്‍ഗീസ്‌ (മാഞ്ചസ്‌റ്റര്‍) -07985641921, ദിലീപ്‌ മാത്യു(റോച്ചറഡയില്‍) -07961220354, ജോസ്‌ മാത്യു (ലിവര്‍പൂള്‍)-07906415736, കലാമേള സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‌പര്യമുള്ളവര്‍ റീജിയന്‍ പ്രസിഡന്റ്‌ സന്തോഷ്‌ സ്‌കറിയായുമായി ബന്ധപ്പെടണം - 07552381784
മാഞ്ചസ്‌റ്ററില്‍ യുക്‌മ നോര്‍ത്ത്‌ബസ്‌റ്റ്‌ റീജിയണ്‍ കലാമേള ഒക്‌ടോബര്‍ 8 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക