Image

ശശി തരൂരിനെതിരേയുള്ള കേസ്‌: നടപടി ഹൈക്കോടതി തടഞ്ഞു

Published on 08 September, 2011
ശശി തരൂരിനെതിരേയുള്ള കേസ്‌: നടപടി ഹൈക്കോടതി തടഞ്ഞു
കൊച്ചി: 2008ല്‍ കൊച്ചിയില്‍ നടന്ന ഒരു ചടങ്ങില്‍ ദേശീയഗാനത്തോട്‌ അനാദരവ്‌ കാണിച്ചുവെന്ന കേസില്‍ ശശി തരൂര്‍ എംപിക്ക്‌ എതിരെ മജിസ്‌ട്രേട്ട്‌ കോടതി കൈക്കൊണ്ട നടപടികള്‍ ഹൈക്കോടതി താത്‌കാലികമായി തടഞ്ഞു.

തനിക്കെതിരേയുള്ള മജിസ്‌ട്രേട്ടിന്റെ വിധി നിയമാനുസൃതമല്ലെന്ന്‌ ആരോപിച്ചുകൊണ്ട്‌ തരൂര്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ജസ്റ്റിസ്‌ ബി.പി. റേയുടെ ഉത്തരവ്‌. എറണാകുളം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ സപ്‌തംബര്‍ 17ന്‌ ശശി തരൂരിന്‌ എതിരെ കുറ്റപത്രം നല്‍കാനുള്ള നടപടികള്‍ ആരംഭിക്കാനിരിക്കെയാണ്‌ ഹൈക്കോടതിയുടെ വിധി.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ അദ്ദേഹം അനാദരവ്‌ കാണിച്ചുവെന്ന്‌ ആരോപിച്ച്‌ ജോസ്‌ കൈതാരമാണ്‌ ഹര്‍ജി നല്‍കിയത്‌. ദേശീയഗാനത്തോട്‌ യാതൊരു അനാദരവും ശശി തരൂര്‍ കാണിച്ചിട്ടില്ലെന്ന്‌ അദ്ദേഹത്തിനുവേണ്ടി സീനിയര്‍ അഡ്വക്കേറ്റ്‌ കെ. രാംകുമാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. മജിസ്‌ട്രേട്ടിന്റെ നടപടികള്‍ ആറാഴ്‌ചത്തേക്കാണ്‌ തടഞ്ഞിട്ടുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക