Image

സിംഗപ്പൂരില്‍ വാര്‍ഷിക ധ്യാനം 2013 ഫെബ്രുവരി ഒന്‍പതു മുതല്‍ 12 വരെ

Published on 31 January, 2013
സിംഗപ്പൂരില്‍ വാര്‍ഷിക ധ്യാനം 2013 ഫെബ്രുവരി ഒന്‍പതു മുതല്‍ 12 വരെ
സിംഗപ്പൂര്‍സിറ്റി : മലയാളം കരിസ്മാറ്റിക് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക ധ്യാനം 2013 സിംഗപ്പൂരില്‍ സംഘടിപ്പിക്കുന്നു. സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിള്‍ (20 Siglap view  455789) ഫെബ്രുവരി ഒന്‍പതു മുതല്‍ 12 വരെ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറു വരെയാണ് ധ്യാനം. 

അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ബിനോയി കരിമരുതിങ്കല്‍ എന്നിവര്‍ ധ്യാനത്തിന് നേതൃത്വം നല്‍കും. 

കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കും പ്രത്യേകമായാണ് ധ്യാനം. നാലു വയസു മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് കുളത്തുവയല്‍ നിര്‍മ്മല റിട്രീറ്റ് സെന്റര്‍ ധ്യാനം നയിക്കും. കൗമാരപ്രായക്കാര്‍ക്ക് ഇംഗ്ലീഷിലുള്ള ധ്യാനം ഐസിപിഇ മിഷനാണ് ധ്യാനം നയിക്കുക. 

ധ്യാനസ്ഥലത്തേയ്ക്ക് ബസ് സര്‍വീസ് 2, 24, 25, 32, 33, 40, 67, 152, 854 എന്നിങ്ങനെ ക്രമീകരിച്ചിട്ടുണ്ട്. ഏറ്റവും അടുത്ത സ്റ്റേഷന്‍Kembangan MRT ആണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ ഡൊമിനിക് 9819 1224, ജോസ് 9646 8616, പൈ 9245 3429, അഭിലാഷ് 9435 9654, മേരി 8101 8639, ടി.കെ. തോമസ് 8201 6470, ബീന 9030 4341, ദേവ് ലാല്‍ 9786 3559. ഇമെയില്‍:mcgsingapore@gamil.com..

സിംഗപ്പൂരില്‍ വാര്‍ഷിക ധ്യാനം 2013 ഫെബ്രുവരി ഒന്‍പതു മുതല്‍ 12 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക