Image

ഡല്‍ഹി സ്‌ഫോടനം: പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം

Published on 08 September, 2011
ഡല്‍ഹി സ്‌ഫോടനം:  പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം
ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തിലെ പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി അഞ്ച് ലക്ഷം രൂപ പാരിതോഷികം  പ്രഖ്യാപിച്ചു. ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കാന്‍ വൈകുന്ന സാഹചര്യത്തിലാണ് എന്‍ഐഎയുടെ വാഗ്ദാനം.

പോലീസ് ഇന്നലെ പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ള ഒരാളെ ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഹുജിയുടെ ഇ മെയില്‍ സന്ദേശം എത്തിയ കാഷ്മീരിലെ ഇന്റര്‍നെറ്റ് കഫേയുടെ ഉടമയടക്കം മൂന്നു പേരെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക