ശസ്ത്രക്രിയയ്ക്കുശേഷം സോണിയാഗാന്ധി തിരിച്ചെത്തി
VARTHA
08-Sep-2011
VARTHA
08-Sep-2011
ന്യൂഡല്‍ഹി: വിദേശത്ത് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം യു.പി.എ. അധ്യക്ഷ
സോണിയാഗാന്ധി വ്യാഴാഴ്ച മടങ്ങിയെത്തി. ലണ്ടനില്‍നിന്ന് രാവിലെ 6.30 ന്
എത്തിയ ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ ബി.എ 257 വിമാനത്തിലാണ് സോണിയ
എത്തിയത്. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി
ജനാര്‍ദ്ദന്‍ ദ്വിവേദി പറഞ്ഞു. ഔദ്യോഗിക വസതിയായ പത്ത് ജന്‍പഥില്‍
സോണിയയെ സന്ദര്‍ശിക്കാന്‍ ആര്‍ക്കും അനുമതി നല്‍കുന്നില്ലെന്ന് വാര്‍ത്താ
ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ആഗസ്ത് ആദ്യമാണ് സോണിയയ്ക്ക് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയുടെ കാര്യം കോണ്‍ഗ്രസ് അറിയിച്ചിരുന്നെങ്കിലും സോണിയ എവിടെയാണെന്നതും മറ്റു വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. രാഹുല്‍ ഗാന്ധിയും പ്രതിരോധമന്ത്രി എ.കെ. ആന്റണിയുമടക്കമുള്ള ഒരു സംഘം നേതാക്കളെ പാര്‍ട്ടിയുടെ ചുമതലയേല്പിച്ച ശേഷമാണ് സോണിയ ചികിത്സയ്ക്കായി തിരിച്ചത്. സോണിയയെ സന്ദര്‍ശിച്ച ശേഷം മകന്‍ രാഹുല്‍ ഗാന്ധി നേരത്തെ മടങ്ങി എത്തിയിരുന്നു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments