Image

സത്‌നാം സിങിന്റെ മരണം: അമൃതാനന്ദമയിയും കേരള സര്‍ക്കാരും മാപ്പു പറയണമെന്ന്‌ ദയാബായി

Published on 30 January, 2013
സത്‌നാം സിങിന്റെ മരണം: അമൃതാനന്ദമയിയും കേരള സര്‍ക്കാരും മാപ്പു പറയണമെന്ന്‌ ദയാബായി
കൊച്ചി: മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സത്‌നം സിങ്ങിന്‍െറ മരണത്തില്‍ മാതാ അമൃതാനന്ദമയിയും കേരള സര്‍ക്കാറും മാപ്പുപറയണമെന്ന്‌ സാമൂഹികപ്രവര്‍ത്തക ദയാബായി ആവശ്യപ്പെട്ടു. സംഭവത്തില്‍
സി.ബി.ഐ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബിഹാറിലായിരുന്നു തന്‍െറ അന്വേഷണങ്ങളും പ്രവര്‍ത്തനങ്ങളും അധികവും. തന്നെ ആരും കൊന്നില്ല.സാംസ്‌കാരികമായി ഏറെ മുന്നിലെന്ന്‌ അവകാശപ്പെടുന്ന കേരളത്തില്‍ ആത്മീയാന്വേഷണവുമായി എത്തിയയാളെ കൊലപ്പെടുത്തിയത്‌ മലയാളിയെന്ന തന്‍െറ സ്വകാര്യ അഹങ്കാരത്തെ ഉലച്ചുകളഞ്ഞു. സത്‌നമിന്‍െറ കൊലപാതകത്തിന്‌ മഠത്തിന്‍റ അധിപതി എന്ന നിലയില്‍ അമൃതാനന്ദമയിക്കും കസ്റ്റഡിയിലെടുത്ത പൊലീസിനും ആശുപത്രി അധികൃതര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ദയാ ബായി പറഞ്ഞു.

സത്‌നാം സിങിനെ കുറിച്ച്‌ അന്വേഷിച്ചതില്‍ അയാളുടെ കുടുംബ പശ്ചാത്തലവും സാമൂഹിക ആത്മീയ തലങ്ങളില്‍ ഉയര്‍ന്നനിലയിലാണെന്നാണ്‌. ഇത്തരമൊരാളെ മത തീവ്രവാദിയാക്കി ചിത്രീകരിക്കാനുള്ള ശ്രമവും സര്‍ക്കാറിന്‍െറ മൗനവും അപലപനീയമാണ്‌.
കുടുംബം നിയമ പോരാട്ടത്തിന്‌ ഒരുങ്ങുകയാണ്‌. അതിന്‌ എല്ലാ പിന്തുണയും കേരളസമൂഹം നല്‍കണമെന്നും അവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക