Image

സിറിയന്‍ നദീതീരത്ത്‌ നൂറിലേറെപ്പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Published on 30 January, 2013
സിറിയന്‍ നദീതീരത്ത്‌ നൂറിലേറെപ്പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
അലപ്പൊ: സിറിയയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ട നൂറു കണക്കിനാളുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്‌. ബുസ്‌താന്‍ അല്‍ ഖസ്രില്‍ ഖുവൈക്ക്‌ നദിയിലാണ്‌ കണ്ടെത്തിയതെന്ന്‌ ബ്രിട്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘടന റിപോര്‍ട്ട്‌ ചെയ്‌തു. കൊല്ലപ്പെട്ടവരുടെ കൈകള്‍ പിന്നിലേക്ക്‌ ബന്ദിച്ച്‌ തലയില്‍ വെടിയേറ്റ നിലയിലാണുള്ളത്‌. ഔദ്യാഗിക സേനയുടെ നിയന്ത്രണത്തിലുള്ള വടക്കന്‍ മേഖലയേയും വിമതരുടെ സാന്നിധ്യമുള്ള കിഴക്കന്‍ മേഖലേയും വേര്‍തിരിക്കുന്ന പ്രദേശമാണ്‌ ബുസ്‌താന്‍ അല്‍ ഖസ്ര്‌.

കൂട്ടക്കൊലയുടെ ഉത്തരവാദികള്‍ ആരെന്ന്‌ വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയുണ്ടായിരുന്നതും നദിയിയിലെ ഒഴുക്ക്‌ ശക്തമായതും കാരണം നിരവധി മൃതദേഹങ്ങള്‍ ഒലിച്ച്‌ പോയിട്ടുണ്ടാകുമെന്നാണ്‌ സൂചന. മരണസംഖ്യ ഇതിലും കൂടുമെന്ന്‌ ഫ്രീ സിറിയന്‍ ആര്‍മി ക്യാപ്‌റ്റന്‍ അബു സദ പറഞ്ഞു. വിമത സേനയുടെ നിയന്ത്രണത്തിലുള്ള മേഖലകളിലാണ്‌ മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌.
സിറിയന്‍ നദീതീരത്ത്‌ നൂറിലേറെപ്പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക