Image

പ്രജാസ്‌നേഹം- അബുദാബി രാജകുമാരനെ കണ്ടുപഠിക്കണം

Published on 30 January, 2013
പ്രജാസ്‌നേഹം- അബുദാബി രാജകുമാരനെ കണ്ടുപഠിക്കണം
ദുബായ്‌: പ്രജകളോടുള്ള അബുദാബി രാജകുമാരന്റെ സ്‌നേഹം നാം കണ്ടുപഠിക്കേണ്ടതുതന്നെയാണ്‌. ഡ്രേവിങിനിടെയാണ്‌ സ്‌കൂളിന്‌ തൊട്ടുമുന്നിലായി ഒരു കുട്ടി തനിച്ചുനില്‍ക്കുന്നത്‌ അബുദാബി കിരീടാവകാശിയും സൈന്യത്തിന്റെ ഡെപ്യൂട്ടി സുപ്രിം കമാന്‍ഡറുമായ ജനറല്‍ ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ സയിദ്‌ അല്‍ നഹ്യാന്‍ കണ്ടത്‌. കാര്‍ പാര്‍ക്ക്‌ ചെയ്‌ത്‌ കുട്ടിയുടെ അടുത്തെത്തി എന്തിനാണ്‌ ഇവിടെ നില്‍ക്കുന്നതെന്ന്‌ ചോദിച്ചു. കൂട്ടികൊണ്ടു പോകാന്‍ പിതാവ്‌ വരുന്നതും കാത്തിരിക്കുകയാണ്‌ എന്ന മറുപടിയാണ്‌ കുട്ടി നല്‍കി. എന്നാല്‍ കുട്ടിയെ വീട്ടിലെത്തിക്കാമെന്ന്‌ ഷെയ്‌ഖ്‌ പറഞ്ഞു. അപരിചതരുമായി സംസാരിക്കരുതെന്നും അറിയാത്തവരുടെ കൂടെ പോകരുതെന്നുമാണ്‌ പിതാവിന്റെ നിര്‍ദ്ദേശമെന്ന്‌ കുട്ടി അറിയിച്ചു. ഇത്‌ അപരചിതനല്ലെന്നും രാജകുമാരനാണെന്നും കൂടെയുള്ള സഹായി അറിയിച്ചെങ്കിലും കുട്ടിയുടെ നിലപാടില്‍ മാറ്റമുണ്ടായില്ല. ഇതോടെ രാജകുമാരന്‍ കുട്ടിയുടെ അടുത്ത്‌ ഇരുന്നു. പിതാവ്‌ വന്നിട്ടേ പോകുന്നുള്ളൂവെന്ന്‌ അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ ഓടിയെത്തി. ഒരു അധ്യാപിക അസാധാരണമായ ഈ കാഴ്‌ച പകര്‍ത്തി ഫേസ്‌ബുക്കില്‍ അപ്‌ലോഡ്‌ ചെയ്‌തു. പ്രജാ സ്‌നേഹം ഇപ്പോള്‍ ഫേസ്‌ബുക്കില്‍ തരംഗമായി.
പ്രജാസ്‌നേഹം- അബുദാബി രാജകുമാരനെ കണ്ടുപഠിക്കണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക