Image

ദേശീയ സ്‌കൂള്‍ മീറ്റ്: ചിത്രയ്ക്ക് രണ്ടാം സ്വര്‍ണം

Published on 30 January, 2013
 ദേശീയ സ്‌കൂള്‍ മീറ്റ്: ചിത്രയ്ക്ക് രണ്ടാം സ്വര്‍ണം

ഇറ്റാവ: ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന്റെ പി.യു. ചിത്ര രണ്ടാം സ്വര്‍ണവും കരസ്ഥമാക്കി. ഇന്നു നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 5,000 മീറ്ററിലാണ് പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ ചിത്ര ദേശീയ റെക്കോര്‍ഡോടെയാണ് രണ്ടാം സ്വര്‍ണം നേടിയത്. 17 മിനിറ്റ് 4.82 സെക്കന്‍ഡിലാണ് ചിത്ര 5,000 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. 1998ല്‍ മണിപ്പൂരിന്റെ രാധാമണി ദേവി സ്ഥാപിച്ച റെക്കോര്‍ഡാണ് തകര്‍ത്തത്. 15 വര്‍ഷം മുന്‍പ് രാധാമണി ദേവി 17 മിനിറ്റ് 8 സെക്കന്‍ഡ് കൊണ്ടാണ് 5,000 മീറ്റര്‍ ഓടിയെത്തിയത്. ഈ ഇനത്തില്‍ കേരളത്തിന്റെ കെ.കെ വിദ്യയ്ക്കാണ് വെങ്കലം. ഇന്നലെ 3,000 മീറ്ററിലും ചിത്ര സ്വര്‍ണം നേടിയിരുന്നു.

ഇന്നലെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ പിന്നിലായിരുന്ന കേരളം 22 പോയിന്റുമായി മെഡല്‍ പട്ടികയില്‍ ഇതോടെ മുന്നില്‍ നില്‍ക്കുന്നു. 20 പോയിന്റുമായി പഞ്ചാബ് രണ്ടാം സ്ഥാനത്തുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക