Image

ഇന്ത്യന്‍ വംശജയ്ക്ക് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയന്‍ മെഡല്‍

Published on 29 January, 2013
ഇന്ത്യന്‍ വംശജയ്ക്ക് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയന്‍ മെഡല്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതികളിലൊന്നായ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയന്‍ മെഡല്‍ ഇന്ത്യന്‍ വംശജയ്ക്ക്. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ സമൂഹത്തിന് നല്‍കിവരുന്ന സേവനങ്ങള്‍ക്കാണ് കൃഷ്ണ അറോറ (85)യെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. പുതുതായി രാജ്യത്തെത്തുന്ന ഇന്ത്യക്കാരെ ഓസ്‌ട്രേലിയന്‍ സംസ്‌കാരം പഠിക്കുന്ന ചുമതല ഇവര്‍ ഏറ്റെടുക്കുകയായിരുന്നു. വിക്‌ടോറിയയിലെ കമ്യൂണിറ്റി സെന്ററില്‍ ഓസ്‌ട്രേലിയക്കാരെ ഏഷ്യന്‍ പാചകവിധികളും ഇവര്‍ പഠിപ്പിക്കുന്നുണ്ട്. ഡല്‍ഹി ആസ്ഥാനമായുള്ള ഒരു കാറ്ററിംഗ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പലായിരുന്നു ഇവര്‍. 'ആന്റിജി' എന്ന വിളിപ്പേരുള്ള ഇവര്‍ നിലവില്‍ പാചക കുറിപ്പുകള്‍ നല്‍കുന്ന ഹോട്ട്‌ലൈന്‍ ടെലി സര്‍വീസ് നടത്തുകയാണ്. ബംഗളൂരുവില്‍ ജനിച്ച കൃഷ്ണ 1992ല്‍ മകളുടെ കൂടെയാണ് ഓസ്ട്രേലിയയിലെത്തിയത്. 

ജോയിസ് വെസ്ട്രിപ് (2000), മാല മേത്ത (2006), വി. രാജ്കുമാര്‍ (2009) എന്നീ ഇന്ത്യന്‍ വംശജരായ വനിതകള്‍ക്ക് മുന്‍പ് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്. മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിക്കും കഴിഞ്ഞ നവംബറില്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും ഈ ബഹുമതി ലഭിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക