Image

ഷവര്‍മ്മ വീണ്ടും വില്ലനായി; 5 പേര്‍ക്ക്‌ ഭക്ഷ്യവിഷബാധ

Published on 29 January, 2013
ഷവര്‍മ്മ വീണ്ടും വില്ലനായി; 5 പേര്‍ക്ക്‌ ഭക്ഷ്യവിഷബാധ
മലപ്പുറം: ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന്‌ അസ്വസ്‌ഥത അനുഭവപ്പെട്ട കുടുംബത്തിലെ അഞ്ചു പേഷ്വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം കൊണ്ടോട്ടി മൊറയൂര്‍ ഒഴുകൂര്‍ റോഡില്‍ ചെമ്പന്‍കുന്ന്‌ അലവിക്കുട്ടിയുടെ ഭാര്യ ആമിന (42), മക്കളായ ഉമ്മുകുല്‍സു (24), ജസീം (15), മരുമകള്‍ താഹിറ (18), റാഷിദ്‌ (14) എന്നിവരെ ആണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്‌ച രാത്രി കിഴിശ്ശേരിയിലെ ബേക്കറിയില്‍നിന്നു ഷവര്‍മ വാങ്ങി കഴിച്ചിരുന്നത്രേ. പിറ്റേന്നു രാവിലെ ഛര്‍ദിയും അസ്വസ്‌ഥതയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ പൂക്കോട്ടൂര്‍ സിഎച്ച്‌സിയിലും ചികിത്സ തേടുകയായിരുന്നു. ഇവര്‍ സുഖം പ്രാപിച്ചുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക