കാഴ്‌ചക്കപ്പുറം (കവിത: ഗീതാ രാജന്‍)
AMERICA
29-Jan-2013
AMERICA
29-Jan-2013

തൊടുത്തു വിട്ട കല്ലുകള്‍
വട്ടം കറങ്ങി ആകാശത്തിലേക്ക്
ചാടി കയറി പട്ടമായ് പറക്കുന്നു!
വട്ടം കറങ്ങി ആകാശത്തിലേക്ക്
ചാടി കയറി പട്ടമായ് പറക്കുന്നു!
ഇടവഴികളില്‍ പതിയിരിക്കും
തൊട്ടാവാടികള്‍ ഉയര്‍ത്തെഴുന്നേറ്റു
കൂട്ടം കൂടി കാടായി മാറുന്നു!!
കല്ലറകള്‍ വിരുന്നു ശാലകളായി
ചെറുക്കാറ്റുകള്‍ കൂട്ടമായ് വന്നു
വിണ്ണിന്റെ മുന്നില്‍ ഇളകി ആടുന്നു!!
അടക്കം ചെയ്യപെട്ട കത്തിരുപ്പുകള്‍
ഉയര്‌പ്പിന്റെ കാഹളം മുഴക്കി
നഷത്രമായി ഉദിച്ചുയരുന്നു !!
ഇരുട്ടില്‍ നിന്നും ഒളിച്ചോടിയ
ഒരു തുണ്ട് വെയില്‍ പകലിന്റെ
കൈകുള്ളില്‍ കുരുങ്ങി കിടക്കുന്നു!!
സായാഹ്ന സവാരിക്ക് ഇറങ്ങി
നടന്ന മനസ്സ് പൂക്കാത്ത കൊമ്പത്ത്
പ്രതീക്ഷയുടെ മൊട്ടായീ വിടരുന്നു!
അപ്പോഴും കാണാമറയത്തെ കാഴ്‌ചയില്‍
കണ്ണീരു വറ്റിയ മണ്‍കുടം വാ പിളര്‍ന്നു
ഒരു തുള്ളി ചിരിമഴയെ കാത്തിരിക്കും!!
കൈക്കൂപ്പി കണ്ണടച്ചു
അണ്ണന്‍ കുഞ്ഞിന്റെ പ്രാര്‍ത്ഥന പോലെ!!!
തൊട്ടാവാടികള്‍ ഉയര്‍ത്തെഴുന്നേറ്റു
കൂട്ടം കൂടി കാടായി മാറുന്നു!!
കല്ലറകള്‍ വിരുന്നു ശാലകളായി
ചെറുക്കാറ്റുകള്‍ കൂട്ടമായ് വന്നു
വിണ്ണിന്റെ മുന്നില്‍ ഇളകി ആടുന്നു!!
അടക്കം ചെയ്യപെട്ട കത്തിരുപ്പുകള്‍
ഉയര്‌പ്പിന്റെ കാഹളം മുഴക്കി
നഷത്രമായി ഉദിച്ചുയരുന്നു !!
ഇരുട്ടില്‍ നിന്നും ഒളിച്ചോടിയ
ഒരു തുണ്ട് വെയില്‍ പകലിന്റെ
കൈകുള്ളില്‍ കുരുങ്ങി കിടക്കുന്നു!!
സായാഹ്ന സവാരിക്ക് ഇറങ്ങി
നടന്ന മനസ്സ് പൂക്കാത്ത കൊമ്പത്ത്
പ്രതീക്ഷയുടെ മൊട്ടായീ വിടരുന്നു!
അപ്പോഴും കാണാമറയത്തെ കാഴ്‌ചയില്‍
കണ്ണീരു വറ്റിയ മണ്‍കുടം വാ പിളര്‍ന്നു
ഒരു തുള്ളി ചിരിമഴയെ കാത്തിരിക്കും!!
കൈക്കൂപ്പി കണ്ണടച്ചു
അണ്ണന്‍ കുഞ്ഞിന്റെ പ്രാര്‍ത്ഥന പോലെ!!!

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments