Image

കാലിക്കറ്റ് സര്‍വകലാശാലയിലെ തറക്കല്ലിടല്‍ ചടങ്ങില്‍നിന്ന് മുഖ്യമന്ത്രി പിന്മാറി; ചടങ്ങ് റദ്ദാക്കി

Published on 29 January, 2013
കാലിക്കറ്റ് സര്‍വകലാശാലയിലെ തറക്കല്ലിടല്‍ ചടങ്ങില്‍നിന്ന് മുഖ്യമന്ത്രി പിന്മാറി; ചടങ്ങ് റദ്ദാക്കി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നിര്‍മിക്കുന്ന വിവാദ ഭരണകാര്യാലയ സമുച്ചയത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്മാറി. ജനുവരി 31ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് സര്‍വകലാശാലയെ അറിയിച്ചു. ഇതോടെ, മുഖ്യമന്ത്രിയെക്കൊണ്ട് തറക്കല്ലിടല്‍ കര്‍മം നടത്തി വിവാദ പദ്ധതി വെള്ളപൂശാനുള്ള നീക്കം പൊളിഞ്ഞു.

സിന്‍ഡിക്കേറ്റിലെ കോണ്‍ഗ്രസ് അംഗങ്ങളുടെയും പാര്‍ട്ടിയുടെയും എതിര്‍പ്പ് ഒഴിവാക്കാനാണ് തറക്കല്ലിടാന്‍ മുഖ്യമന്ത്രിയെ വിളിച്ചത്. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. അബ്ദുറബ്ബ് എന്നിവര്‍ക്കൊപ്പമാണ് സര്‍വകലാശാലാ അധികൃതര്‍ ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചത്. കെ.എസ്.യു മലപ്പുറം ജില്ലാ കമ്മിറ്റിയും ഏതാനും എ ഗ്രൂപ് നേതാക്കളും ബന്ധപ്പെട്ടതോടെയാണ് ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. ഇതോടെ ശിലാസ്ഥാപന ചടങ്ങ് സര്‍വകലാശാല റദ്ദാക്കി. ശിലാസ്ഥാപനം നടത്താന്‍ സിന്‍ഡിക്കേറ്റ് മിനുട്‌സില്‍  കൃത്രിമം കാണിച്ചുവെന്ന് കഴിഞ്ഞദിവസം മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക