Image

വെസ്റ്റ് ബാങ്കിലെ പ്രതിഷേധങ്ങളെ ഇസ്രായേല്‍ അടിച്ചമര്‍ത്തുന്നെന്ന് റിപ്പോര്‍ട്ട്

Published on 29 January, 2013
വെസ്റ്റ് ബാങ്കിലെ പ്രതിഷേധങ്ങളെ ഇസ്രായേല്‍ അടിച്ചമര്‍ത്തുന്നെന്ന് റിപ്പോര്‍ട്ട്
റാമള്ള: വെസ്റ്റ് ബാങ്കില്‍ ഇസ്രായേലിന്റെ അധീനത്തിലുള്ള പ്രദേശങ്ങളില്‍ നിരായുധരായ പലസ്തീന്‍ പ്രക്ഷോഭകര്‍ക്കുനേരേ നിയമവിരുദ്ധമായി സൈനിക നടപടി സ്വീകരിക്കുന്നതായി ഇസ്രായേലി മനുഷ്യാവകാശ സംഘടന കുറ്റപ്പെടുത്തി. 2005 മുതല്‍ പ്രകടനങ്ങള്‍ക്കു നേരേ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 56 പേര്‍ കൊല്ലപ്പെട്ടതായും ഇസ്രായേലി സംഘടനയായ ബി തസേലം എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ആയുധങ്ങളില്ലാതെ പ്രതിഷേധം നടത്തിയവര്‍ക്കു നേരേ സൈന്യം വ്യാപകമായും ആസൂത്രിതമായും നടത്തിയ മാരകമായ തിരിച്ചടിയിലാണ് പലസ്തീന്‍ പ്രതിഷേധകര്‍ കൊല്ലപ്പെട്ടത്. കല്ലേറു നടത്തുന്നവര്‍ക്കെതിരെ വെടിവെപ്പ് നടത്തരുതെന്ന് സൈന്യത്തിന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രക്ഷോഭകര്‍ക്കു നേരേ നിറയൊഴിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ രണ്ട് പലസ്തീന്‍കാര്‍ വെടിയേറ്റു മരിച്ചു. 

എന്നാല്‍ റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്ന് സൈന്യം പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ 48 പേര്‍ തോക്കുകൊണ്ടുള്ള കുത്തേറ്റും ആറുപേര്‍ റബറില്‍ പൊതിഞ്ഞ ലോഹ വെടിയുണ്ടകളേറ്റും രണ്ടു പേര്‍ കണ്ണീര്‍ വാതകപ്രയോഗത്തിലുമാണ് മരിച്ചത്. പ്രക്ഷോഭകര്‍ക്കിടയിലേക്ക് ഇവ അപകടകരമായ രീതിയില്‍ സൈന്യം സ്ഥിരമായി ഉപയോഗിച്ചു വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക