Image

ലോക്പാല്‍ വിഷയത്തില്‍ യുപിഎ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നു: ഹസാരെ

Published on 29 January, 2013
ലോക്പാല്‍ വിഷയത്തില്‍ യുപിഎ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നു: ഹസാരെ
പാറ്റ്‌ന: ലോക്പാല്‍ ബില്‍ വിഷയത്തില്‍ യുപിഎ സര്‍ക്കാരിനെതിരേ അന്നാ ഹസാരെ വീണ്ടും രംഗത്ത്. ബില്‍ പാസാക്കാതെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഹസാരെ പറഞ്ഞു. 

ബില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പാസാക്കുമെന്ന് ഉറപ്പ് നല്‍കി സോണിയ കഴിഞ്ഞ ദിവസം ഹസാരയ്ക്ക് കത്ത് അയച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് യാതൊരു ഉറപ്പുമില്ലെന്ന് ഹസാരെ പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി സര്‍ക്കാര്‍ ഇത്തരത്തില്‍ ഉറപ്പുകള്‍ നല്‍കുന്നുണ്ട്. വാഗ്ദാനങ്ങള്‍ നല്‍കി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഹസാരെ കുറ്റപ്പെടുത്തി. 

ലോക്പാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയില്‍ വിശ്വാസമുണ്‌ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാവരും ഒരുപോരെയാണെന്നായിരുന്നു ഹസാരെയുടെ മറുപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക