Image

ആയുധ ഇടപാട്‌: വിജിലന്‍സ്‌ അന്വേഷണം നടത്തുമെന്ന്‌ വ്യവസായമന്ത്രി

Published on 29 January, 2013
ആയുധ ഇടപാട്‌: വിജിലന്‍സ്‌ അന്വേഷണം നടത്തുമെന്ന്‌ വ്യവസായമന്ത്രി
തിരുവനന്തപുരം: വിവാദമായ ആയുധ ഇടപാടിലെ അഴിമതിക്കേസിനെപ്പറ്റി വിജിലന്‍സ്‌ അന്വേഷണം നടത്തുമെന്ന്‌ വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്‌. സിബിഐയുടെ അന്വേഷണ പരിധിയില്‍ വരാത്ത കാര്യങ്ങളാവും വിജിലന്‍സ്‌ അന്വേഷിക്കുക. വിജിലന്‍സ്‌ അന്വേഷണത്തിനായി സിബിഐ അന്വേഷണം അവസാനിക്കുന്നതുവരെ കാത്തിരിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആരോപണവിധേയനായ സ്റ്റീല്‍ ഇന്‍ഡസ്‌ട്രീസ്‌ ഫോര്‍ജിംഗ്‌സ്‌ ലിമിറ്റഡ്‌ മുന്‍ എംഡി ഷാനവാസ്‌ വന്‍ തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായി സിബിഐ കണ്‌ടെത്തിയിരുന്നു. മുപ്പതോളം ഇടങ്ങളില്‍ ഭാര്യയുടെയും മക്കളുടെയും മറ്റ്‌ കുടുംബാംഗങ്ങളുടെയും പേരില്‍ ഭൂമി വാങ്ങിയതിന്റെ രേഖകള്‍ സിബിഐയ്‌ക്ക്‌ ലഭിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക