Image

കാലിത്തൊഴുത്തില്‍ ഒരു ആംഗന്‍ വാടി

Published on 29 January, 2013
കാലിത്തൊഴുത്തില്‍ ഒരു ആംഗന്‍ വാടി
(ആലപ്പുഴ): സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമുണ്ടായിട്ടും ആംഗന്‍വാടി പ്രവര്‍ത്തിക്കുന്നത് കാലിത്തൊഴുത്തില്‍. ആലപ്പുഴ ജില്ലയിലെ നൂറനാട് ആറ്റുവ ഒന്നാം വാര്‍ഡിലെ 53-ാം നമ്പര്‍ ആംഗന്‍വാടിയാണ് കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി സ്വകാര്യ വ്യക്തിയുടെ കാലിത്തൊഴുത്തില്‍ പ്രവര്‍ത്തിക്കുന്നത്.

ഭരണിക്കാവ് ഐസിഡിഎസിന്റെ കീഴിലുള്ളതാണ് ആംഗനവാടി. ഇരുപതിലധികം കുട്ടികള്‍ പഠിക്കുന്ന ഇവിടെ സ്വന്തം കെട്ടിടം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ക്ക് നേരത്തെ പരാതി നല്കിയിരുന്നു.

മൂന്നു സെന്റ് സ്ഥലം നല്കിയാല്‍ സ്വന്തമായി കെട്ടിടം നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കാമെന്നും അതിനായി ഏഴു ലക്ഷം രൂപ അനുവദിക്കാമെന്നും അധികൃതര്‍ ഉറപ്പുനല്കിയിരുന്നു. ഇതേത്തുടര്‍ന്ന് ആറ്റുവ ലക്ഷ്മി നിവാസില്‍ പി.ജി. മോഹനന്റെ സ്മരണാര്‍ഥം ബന്ധുക്കള്‍ മൂന്നു സെന്റ് സ്ഥലം നൂറനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ സൗജന്യമായി നല്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ കെട്ടിടം നിര്‍മിക്കാന്‍ കുറഞ്ഞത് അഞ്ചു സെന്റ് സ്ഥലമുണെ്ടങ്കില്‍ മാത്രമെ ഫണ്ട് അനുവദിക്കാന്‍ കഴിയൂവെന്ന നിലപാടിലാണ് ഐസിഡിഎസ് അധികൃതര്‍. ആംഗന്‍വാടി മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ തയാറാവാത്തതില്‍ പ്രതിഷേധം വ്യാപകമായി. കാലിത്തൊഴുത്തില്‍ നിന്നും ആംഗന്‍വാടി മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരവുമായി രംഗത്തെത്താനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക