Image

കസാഖിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്ന് 22 പേര്‍ മരിച്ചു

Published on 29 January, 2013
കസാഖിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്ന് 22 പേര്‍ മരിച്ചു
 അസ്താന: കസാഖിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്ന് 22 പേര്‍ മരിച്ചു. രാജ്യത്തിന്റെ വാണിജ്യതലസ്ഥാനമായി അറിയപ്പെടുന്ന അല്‍മാതിയിലായിരുന്നു അപകടം. കനത്ത മഞ്ഞില്‍ വിമാനം തകരുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. 

കനേഡിയന്‍ നിര്‍മിത ബൊംബാര്‍ഡിയര്‍ ചലഞ്ചര്‍ സിആര്‍ജെ-200 വിഭാഗത്തില്‍പെട്ട വിമാനമാണ് തകര്‍ന്നത്. സ്വകാര്യ വിമാനകമ്പനിയായ സ്‌കാറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. വടക്കന്‍ കസാഖിസ്ഥാനിലെ കൊക്‌ഷേതുവില്‍ നിന്നും അല്‍മാതിയിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. അല്‍മാതിയിലെ ഖൈസില്‍ തൂ എന്ന സ്ഥലത്താണ് വിമാനം തകര്‍ന്നു വീണത്. അപകടകാരണം അറിവായിട്ടില്ല. അപകടത്തിന് മുന്‍പ് വിമാനത്തില്‍ പൊട്ടിത്തെറിയോ തീപിടുത്തമോ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ അപകടകാരണം സാങ്കേതിക തകരാര്‍ അല്ലെന്നാണ് പ്രാഥമിക നിഗമനം. 

മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അടുത്തിടെ കസാഖിസ്ഥാനിലുണ്ടായ രണ്ടാമത്തെ വിമാന അപകടമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക