Image

സുഷമാ സ്വരാജ്‌ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണയ്‌ക്കും: ശിവസേന

Published on 29 January, 2013
സുഷമാ സ്വരാജ്‌ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണയ്‌ക്കും: ശിവസേന
മുബൈ: ബിജെപി നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ സുഷമാ സ്വരാജിനെ  പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണയ്‌ക്കുമെന്ന്‌ ശിവസേനാ നേതാവ്‌ സഞ്‌ജയ്‌ റൗത്ത്‌ എം.പി അറിയിച്ചു. പ്രധാനമന്ത്രിയാകാന്‍ സുഷമാ സ്വരാജ്‌ സര്‍വ്വഥാ യോഗ്യയാണ്‌. അന്തരിച്ച ശിവസേന തലവന്‍ ബാല്‍ താക്കറെയും ഇക്കാര്യം പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ ബി.ജെ.പിയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി തന്നെയാണെന്ന്‌ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട രാംജേത്‌മലാനി അറിയിച്ചു.
'മോഡി തികഞ്ഞ മതേതരവാദിയാണ്‌. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഏറ്റവും യോജിച്ച വ്യക്തി നരേന്ദ്രമോഡി തന്നെയാണെന്നും ജേത്‌മലാനി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക