Image

ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഓര്‍ത്ത്‌ പാക്കിസ്ഥാന്‌ വേവലാതി വേണ്ട: ആഭ്യന്തര സെക്രട്ടറി

Published on 29 January, 2013
ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഓര്‍ത്ത്‌ പാക്കിസ്ഥാന്‌ വേവലാതി വേണ്ട: ആഭ്യന്തര സെക്രട്ടറി
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഓര്‍ത്ത്‌ പാക്കിസ്ഥാന്‌ വേവലാതി വേണ്ടെന്ന്‌ ഇന്ത്യന്‍ ആഭ്യന്തര സെക്രട്ടറി ആര്‍.കെ.സിംഗ്‌ അഭിപ്രായപ്പെട്ടു. പൗരന്മാര്‍ക്ക്‌ സുരക്ഷ നല്‍കാന്‍ രാജ്യത്തിന്‌ കെല്‍പുണ്ട്‌. ബോളിവുഡ്‌ നടന്‍ ഷാരൂഖ്‌ ഖാന്‌ സുരക്ഷ നല്‍കണം എന്ന പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി റഹ്‌മാന്‍ മാലികിന്രെ പ്രസ്‌താവനയോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ മുസ്ലീങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ പറ്റി ഷാരൂഖ്‌ ഖാന്‍ അഭിപ്രായം അറിയിച്ചിരുന്നു. അതിനുശേഷമാണ്‌ ഷാരൂഖിന്‌ ഇന്ത്യന്‍ സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ റഹ്മാന്‍ മാലിക്‌ അഭിപ്രായം അറിയിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക