Image

ഡല്‍ഹി മാനഭംഗക്കേസിന്റെ വിചാരണ ഡല്‍ഹിക്ക്‌ പുറത്തേക്ക്‌ മാറ്റണമെന്ന ഹര്‍ജി തള്ളി

Published on 29 January, 2013
ഡല്‍ഹി മാനഭംഗക്കേസിന്റെ വിചാരണ ഡല്‍ഹിക്ക്‌ പുറത്തേക്ക്‌ മാറ്റണമെന്ന ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗക്കേസിന്റെ വിചാരണ ഡല്‍ഹിക്ക്‌ പുറത്തേക്ക്‌ മാറ്റണമെന്നാവശ്യപ്പെട്ട്‌ പ്രതിഭാഗം സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. വിചാരണ ഡല്‍ഹിയില്‍ നടത്തിയാല്‍ നീതിപൂര്‍വമാകില്ലെന്ന്‌ ചൂണ്ടിക്കാണിച്ച്‌ പ്രതികളിലൊരാളായ മുകേഷാണ്‌ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്‌. കേസ്‌ ഉത്തര്‍പ്രദേശിലെ മഥുരയിലേക്ക്‌ മാറ്റണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്‌. ചീഫ്‌ ജസ്റ്റിസ്‌ അല്‍ത്തമാസ്‌ കബീര്‍ അധ്യക്ഷനായ ബഞ്ചാണ്‌ കേസ്‌ പരിഗണിച്ചത്‌.

കേസിന്റെവിചാരണ ഇപ്പോള്‍ ഡല്‍ഹിയിലെ പ്രത്യേക അതിവേഗ കോടതിയിലാണ്‌ നടക്കുന്നത്‌. 2012 ഡിസമ്പര്‍ 16നാണ്‌ പെണ്‍കുട്ടി ബസില്‍ വെച്ച്‌ പീഢനത്തിനിരയായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക