Image

ബണ്ടിയുടെ റിമാന്‍ഡ് അപേക്ഷയില്‍ പിഴവ്

Published on 29 January, 2013
ബണ്ടിയുടെ റിമാന്‍ഡ് അപേക്ഷയില്‍ പിഴവ്

തിരുവനന്തപുരം: ഹൈടെക് മോഷ്ടാവ് ദേവീന്ദര്‍ സിംഗിനെ (ബണ്ടി ചോര്‍) റിമാന്‍ഡില്‍ വിടുന്നതിന് പോലീസ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഗുരുതരമായ പിഴവ്. ബണ്ടി തിരുവനന്തപുരം മുട്ടടയിലെ വീട്ടില്‍ മോഷണം നടത്തിയ 21-01-2013 എന്ന തീയതിയാണ് 21-01-2012 എന്ന് പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ മറ്റൊരു ഭാഗത്ത് 2011 ഡിസംബറില്‍ ഡല്‍ഹിയില്‍ പിടിയിലായ ബണ്ടി ഒന്‍പതു മാസം തടവുശിക്ഷ അനുഭവിച്ചുവെന്നും വ്യക്തമാക്കുന്നു. ഈ നിലയില്‍ 2012 സെപ്തംബര്‍ വരെ ജയിലിലായിരുന്ന ബണ്ടി ജനുവരി 21ന് മോഷണം നടത്തിയത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.

റിപ്പോര്‍ട്ടില്‍ സംഭവിച്ച പിഴവ് തിരുത്താന്‍ പോലീസിന് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചശേഷം പുതിയ റിപ്പോര്‍ട്ട് നല്‍കേണ്ടിവരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക