Image

കൂട്ടമാനഭംഗം: മുഴുവന്‍ പ്രതികളെയും തൂക്കിലേറ്റണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്

Published on 29 January, 2013
കൂട്ടമാനഭംഗം: മുഴുവന്‍ പ്രതികളെയും തൂക്കിലേറ്റണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ട ബലാത്സംഗക്കേസിലെ മുഴുവന്‍ പ്രതികളെയും തൂക്കികൊല്ലണമെന്ന് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെങ്കിലും ചെയ്ത കുറ്റം കണക്കിലെടുത്ത് എല്ലാവര്‍ക്കും തുല്യ ശിക്ഷയാണ് നല്‍കേണ്ടത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് പതിനേഴര വയസ്സ് മാത്രമേ പ്രായമുള്ളു എന്ന ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രായപൂര്‍ത്തിയാകാത്ത പ്രതി കടുത്ത ശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെടുമെന്നത് ശരിയല്ല.വിധിക്കെതിരെ മേല്‍മക്കാടതിയെ സമീപിക്കും. വൈദ്യുതാഘാതമേറ്റപോലെയാണ് തങ്ങള്‍ വിധി കേട്ടത്. ഇത്തരം ഹീനമായ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് ശിക്ഷ കൂടാതെ രക്ഷപ്പെടാനുള്ള പഴുതാണ് വിധി. ഇതിനെതിരെ അപ്പീല്‍ നല്‍കും. തങ്ങളെകൊണ്ട് കഴിയുംപോലെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക