Image

സര്‍ക്കാര്‍ നിലനില്‍ക്കുന്നത് ചില സമവാക്യങ്ങളുടെ അടിസ്ഥാനത്തില്‍: തിരുവഞ്ചൂര്‍

Published on 29 January, 2013
സര്‍ക്കാര്‍ നിലനില്‍ക്കുന്നത് ചില സമവാക്യങ്ങളുടെ അടിസ്ഥാനത്തില്‍: തിരുവഞ്ചൂര്‍

കണ്ണൂര്‍: കേരളത്തില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ചില സമവാക്യങ്ങള്‍ ആവശ്യമാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സമവാക്യങ്ങള്‍ തെറ്റുമ്പോള്‍ അത് സര്‍ക്കാരിനെ ബാധിക്കും. അതുകൊണ്ടുതന്നെ സമവാക്യങ്ങള്‍ തകരാതെ മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് കഴിയണം. അതോടൊപ്പം സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കാതിരിക്കാന്‍ മറ്റുള്ളവരും ശ്രദ്ധിക്കണം. എന്‍.എസ്.എസിന്റെ രാഷ്;ടീയം തനിക്കറിയില്ല. ഇത്തരം പ്രശ്‌നങ്ങളില്‍ മറുപടി നല്‍കാനുള്ള ഉത്തരവാദിത്തം രാഷ്ട്രീയ നേതൃത്വത്തിനുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനാ പ്രശ്‌നം ഉയര്‍ത്തി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഉയര്‍ത്തിയ ആരോപണങ്ങളെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.

ജനാധിപത്യ ഏകീകരണത്തിന്റെ കാലഘട്ടത്തിലാണ് കേരളത്തില്‍ യുഡിഎഫിന് നല്ല രീതിയില്‍ മുന്നോട്ടുവരാനായിട്ടുള്ളത്. ഈ ജനാധിപത്യ ഏകീകരണത്തിന് സഹായിക്കുന്ന എല്ലാവര്‍ക്കും യുഡിഎഫ് നല്ല പരിഗണന നല്‍കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാല്‍പാടി വാസു വധക്കേസ് പുനരന്വേഷിക്കേണ്ടതില്ലെന്ന നിലപാടിലാണു സര്‍ക്കാരെന്നു മറ്റൊരു ചോദ്യത്തിനു മറുപടിയായി തിരുവഞ്ചൂര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ അനേ്വഷണം നടത്തിയപ്പോള്‍ പുനരനേ്വഷണത്തിനു സാധ്യതയില്ലെന്നു വ്യക്തമായിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലും ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലും പ്രതികളായവര്‍ കേസ് നീട്ടികൊണ്ടുപോകാനാണു ശ്രമിക്കുന്നത്. കേസനേ്വഷണങ്ങള്‍ ശരിയായ വഴിക്കാണ് നീങ്ങുന്നതെന്നും അപാകതകളൊന്നുമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക