Image

കൊക്കെയ്ന്‍ വിതരണത്തിന് സംരക്ഷണം നല്‍കിയെന്നാരോപിച്ച് രണ്ടു പോലീസ് ഓഫീസര്‍മാരെ അറസ്റ്റുചെയ്തു.

പി.പി.ചെറിയാന്‍ Published on 29 January, 2013
കൊക്കെയ്ന്‍ വിതരണത്തിന് സംരക്ഷണം നല്‍കിയെന്നാരോപിച്ച് രണ്ടു പോലീസ് ഓഫീസര്‍മാരെ അറസ്റ്റുചെയ്തു.
ഹൂസ്റ്റണ്‍ : കൊക്കെയ്ന്‍ വിതരണത്തിന് സംരക്ഷണം നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന കുറ്റം ആരോപിച്ചു ഹൂസ്റ്റണില്‍ നിന്നുള്ള രണ്ടു പോലീസു ഉദ്യോഗസ്ഥരെ ജനുവരി 28 ഞായറാഴ്ച അറസ്റ്റ് ചെയ്ത് ഫെഡറല്‍ കോര്‍ട്ട് ജഡ്ജിയുടെ മുമ്പാകെ ഹാജരാക്കി.

ഞായറാഴ്ച രാവിലെ ജോലിക്കെത്തിയ എമേഴ്‌സണ്‍ (26), മൈക്കിള്‍ (26) എന്നിവരെയാണ് ഹൂസ്റ്റണ്‍ പോലീസ് അറസ്റ്റ് ചെയ്തതെന്ന് യൂണൈറ്റഡ് സ്റ്റേറ്റ്‌സ് അറ്റോര്‍ണി കെന്നത്ത് പുറത്തിറക്കിയ ഒരു പത്രപ്രസ്താവനയില്‍ പറഞ്ഞു. ഹോബ്‌സ് ആക്ട് ലംഘനത്തിനുള്ള ഗൂഡാലോചന നിയന്ത്രിത മരുന്നുകള്‍ കൈവശം വയ്ക്കുന്നതിനുള്ള ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ഇവരുടെ പേരില്‍ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും 50,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടു.

പോലീസ് അക്കാദമിയില്‍ നിന്നും നല്ലനിലയില്‍ ബിരുദമെടുത്ത ഇരുവരും അടുത്തിടെയാണ് പോലീസില്‍ ചേര്‍ന്നത്. യാതൊരു കുറ്റകൃത്യവും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അനുവദിക്കുകയില്ല. ഇത്തരത്തിലുള്ള കുറ്റകൃത്യം നടത്തുന്നവരെ കണ്ടുപിടിക്കുന്നതില്‍ സഹകരിച്ചവരെ കുറിച്ചു ഞങ്ങള്‍ അഭിമാനം കൊള്ളുന്നു പ്രസ്താവനയില്‍ പറയുന്നു.

കൊക്കെയ്ന്‍ വിതരണത്തിന് സംരക്ഷണം നല്‍കിയെന്നാരോപിച്ച് രണ്ടു പോലീസ് ഓഫീസര്‍മാരെ അറസ്റ്റുചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക