Image

റിസര്‍വ് ബാങ്ക് റിപ്പോ, സിആര്‍ആര്‍ നിരക്കുകള്‍ കുറച്ചു

Published on 29 January, 2013
റിസര്‍വ് ബാങ്ക് റിപ്പോ, സിആര്‍ആര്‍ നിരക്കുകള്‍ കുറച്ചു

ന്യൂഡല്‍ഹി: വായ്പാ പലിശനിരക്കുകള്‍ റിസര്‍വ് ബാങ്ക് കുറച്ചു. റിപ്പോ, കരുതല്‍ ധനാനുപാത നിരക്കുകളിലാണ് മാറ്റം വരുത്തിയത്. കാല്‍ശതമാനമാണ് കുറച്ചത്. ഇതോടെ ഭവന, വായ്പ വായ്പാ പലിശ നിരക്കില്‍ ഇളവ് വരും. റിപ്പോ നിരക്ക് എട്ടു ശതമാനത്തില്‍ നിന്നും 7.75 ശതമാനമായും സിആര്‍ആര്‍ 4.25 ശതമാനത്തില്‍ നിന്നും നാലു ശതമാനമായുമാണ് കുറച്ചിരിക്കുന്നത്. എന്നാല്‍ റിവേഴ്‌സ് റിപ്പോ നിരക്കില്‍ മാറ്റമില്ല. ഫെബ്രുവരി ഒന്‍പത് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. സിആര്‍ആര്‍ നിരക്ക് കുറച്ചതോടെ പൊതുവിപണിയിലേക്ക് 18,000 കോടി രൂപ അധികമെത്തും. 2012-13 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 5.8 ശതമാനത്തില്‍ നിന്നും 5.5 ശതമാനമായി ചുരുങ്ങുമെന്ന് റിസര്‍വ് ബാങ്ക് ചെയര്‍മാന്‍ ഡി.സുബ്ബറാവു അറിയിച്ചു.

2012 ഏപ്രില്‍ 17 നു ശേഷം ആദ്യമായാണ് റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നത്. പണപ്പെരുപ്പ നിരക്ക് മൂന്നു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയായ 7.18 ശതമാനത്തില്‍ എത്തിയതോടെയാണ് പലിശ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക