Image

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: ചിത്രയ്ക്കും അഫ്‌സലിനും സ്വര്‍ണം

Published on 29 January, 2013
ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: ചിത്രയ്ക്കും അഫ്‌സലിനും സ്വര്‍ണം

ഇറ്റാവ(യുപി): ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം സ്വര്‍ണ വേട്ട തുടങ്ങി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മുഹമ്മദ് അഫ്‌സലും സീനിയര്‍ പെണ്‍കുട്ടികളടെ 3000 മീറ്റര്‍ ഓട്ടത്തില്‍ പി.യു.ചിത്രയും സ്വര്‍ണം നേടി. ഈയിനത്തില്‍ വെങ്കലം കേരളത്തിന്റെ കെ.കെ. വിദ്യയ്ക്കാണ്. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കേരളത്തിന്റെ അഭിലാഷ് വെങ്കലം നേടി. ഇതോടെ മെഡല്‍നിലയില്‍ കേരളമാണ് ഒന്നാമത്.

കഴിഞ്ഞ വര്‍ഷം ലുധിയാനയില്‍ കേരളം 29 സ്വര്‍ണം നേടിയിരുന്നു. മീറ്റിന്റെ ആദ്യ ദിനത്തില്‍ 11 ഫൈനലുകളില്‍ എട്ടിനത്തിലും കേരളം മല്‍സരിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക