Image

കാസര്‍ഗോട്ട് കാറിനുള്ളില്‍ നാലംഗ കുടുബം മരിച്ചനിലയില്‍

Published on 28 January, 2013
കാസര്‍ഗോട്ട് കാറിനുള്ളില്‍ നാലംഗ കുടുബം മരിച്ചനിലയില്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് മായിപ്പാടിയില്‍ മാരുതി ആള്‍ട്ടോ കാറിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. കെല്ലില്‍ ഇലക്ട്രീഷന്യനായ മധൂര്‍ കുഡ്‌ലുവില്‍ സണ്ണിക്കുട്ടി, ഭാര്യ ത്രേസ്യാമ്മ, രണ്ടു മക്കള്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കാറിനുള്ളില്‍ നിന്ന് ആത്മഹത്യകുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

ഇന്നു രാവിലെ 10.30ഓടെ മായിപ്പാടി പാലത്തിന് സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മൃതദേഹങ്ങള്‍ കണ്ടത്. കാറിന്റെ ഗ്യാസ് ടാങ്കില്‍ ചോര്‍ച്ചയും കണ്ടെത്തി. ഡീസല്‍ ടാങ്ക് തുറന്ന നിലയിലായിരുന്നു. മെറൂണ്‍ നിറത്തിലുള്ള ആള്‍ട്ടോ കാറില്‍ നിന്നും കണ്ടെത്തിയ ആര്‍സി ബുക്കില്‍ സോണിക്കുട്ടിയുടെ വിലാസമാണുള്ളതെന്നു പോലീസ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക