Image

സരളതയുടെ സൗന്ദര്യം (സുധീര്‍പണിക്കവീട്ടില്‍)

Published on 27 January, 2013
സരളതയുടെ സൗന്ദര്യം (സുധീര്‍പണിക്കവീട്ടില്‍)
(ഡോക്‌ടര്‍ ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ `Sojourner's Rhapsodies in Alphabetical Order' എന്ന ഇംഗ്ലീഷ്‌ കവിതാസമാഹാരത്തിലെ Simplicity എന്ന കവിതയെപ്പറ്റിയുള്ളനിരൂപണം)

ഈ കവിതവായിക്കുമ്പോള്‍ലാളിത്യം എന്താണെന്ന്‌ നമ്മള്‍ ആലോചിച്ചുപോകുന്നു. അറിവും, ധനവും ആഡംബരങ്ങളും നമ്മളിലെ എളിമയെ ഇല്ലാതാക്കുമോ? അതെല്ലാം ഉപേക്ഷിച്ചാല്‍ ഒരാളെ എളിമയുള്ളവനായി പരിഗണിക്കുമോ? മനുഷ്യമനസ്സുകളിലെല്ലാം എളിമയെ കുറിച്ച്‌ ഓരോ സങ്കല്‍പ്പമുണ്ട്‌. അത്‌കൊണ്ട്‌ എളിമ എന്ന്‌ പറയുന്നത്‌ ഒരു താരതമ്യവും അതെ സമയം വൈരുദ്ധ്യങ്ങളെ തിരിച്ചറിയലും ആണെന്ന ശങ്ക വരാം. എളിമമനുഷ്യരിലെ കഴിവ്‌കേടിന്റെ ലക്ഷണമാണോ അതോ നേട്ടങ്ങള്‍ക്ക്‌വേണ്ടി അദ്ധ്വാനിക്കാനുള്ള അലസതയാണോ കവിതവായിച്ച്‌ കഴിയുമ്പോള്‍ ചോദ്യങ്ങളുടെ ഒരു പട്ടിക മനസ്സില്‍നിറയുന്നു. വായനക്കാരന്റെ മനസ്സില്‍ ഒരു അന്തരാവലോകനം നടത്തി കവിത മുന്നോട്ട്‌പോകുന്നു. അറിവിന്റെ ഒരു ലോകം അവന്റെ മുന്നില്‍നിവരുന്നു.

മനുഷ്യശരീരം ആറ്റത്താല്‍ നിര്‍മ്മിതമാണെങ്കില്‍ അതില്‍ മൂന്ന്‌ ഘടകങ്ങള്‍ ഉണ്ട്‌. അവ പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്‌ട്രോണ്‍ എന്നിവയാണ്‌. ഇതിനൊക്കെ പോസിറ്റിവ്‌, നെഗറ്റിവ്‌, ന്യൂട്രല്‍ തുടങ്ങിയ പ്രഭാവങ്ങള്‍ ഉണ്ട്‌. ഇതില്‍ ഒന്നിന്റെ സമനില തെറ്റുമ്പോള്‍ ഇവ പോസിറ്റിവായോ നെഗറ്റിവായോ അതിന്റെ പ്രഭാവം കാണിക്കും. രണ്ടിന്റേയും ഇടയില്‍ ഉള്ള നിയന്ത്രണം ഇലക്‌ട്രോണിനെ ഒരു ആറ്റത്തില്‍നിന്നും മറ്റൊന്നിലേക്ക്‌ പ്രവേശിപ്പിക്കുമ്പോള്‍ വിദ്യുച്‌ഛക്‌തി ഉത്ഭവിക്കുന്നു. കവി ശാസ്ര്‌തഞ്‌ജനായത്‌ കൊണ്ട്‌ അദ്ദേഹത്തിന്റെ ഉദാഹരണങ്ങള്‍ എപ്പോഴും ശാസ്ര്‌തവുമായി ഇണക്കുന്നതാണ്‌. അത്‌വളരെ രസകരവും വിജ്‌ഞാനപ്രദവുമായി അദ്ദേഹം നിര്‍വ്വഹിക്കുന്നത്‌ അഭിലഷണീയമായ കാര്യമാണ്‌. എങ്ങനെയാണു മേല്‍പ്പറഞ്ഞ പ്രക്രിയമനുഷ്യ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്‌? ആറ്റത്തിന്റെ ഘടകങ്ങള്‍ പോലെമനുഷ്യമസ്‌തിഷ്‌കത്തില്‍ മനുഷ്യരുടെ ചിന്തകളും, പ്രവര്‍ത്തിയും, അതെപോലെ സകല ചലനങ്ങളും ശേഖരിച്ചുവച്ചിരിക്കുന്നു. തെറ്റും ശരിയുമെന്ന ഒരു ധാരണയും അവിടെയുണ്ട്‌. അത്‌നേടുന്നത്‌ അറിവ്‌കൊണ്ടാണ്‌. അതിനെ ഒരു കനത്ത ആവരണം എന്ന്‌ കവി പ്രയോഗിച്ചത്‌ ശ്രദ്ധിക്കുക. വിദ്യുച്‌ഛകതി പ്രവഹിക്കുന്ന കമ്പികള്‍ക്കെല്ലാം ഒരു കനത്ത ആവരണം (thick coating) ഉണ്ട്‌ അല്ലെങ്കില്‍ അവ തമ്മില്‍ കൂട്ടിമുട്ടി അപകടങ്ങള്‍ ഉണ്ടാക്കും. (The thick coating of educated guesses signifies accumulated decadal electrical signals in the brain)

കാലാകാലങ്ങളായിതലച്ചോറില്‍ കൂടികിടക്കുന്ന എണ്ണമറ്റവിവരങ്ങള്‍ ഒരു സൂചനപുറപ്പെടുവിക്കുന്നു. എന്തിനാണു സങ്കീര്‍ണ്ണമായ കണക്കുകൂട്ടലുകള്‍ നടത്തി ഉത്തരം ശരിയാകാതെ ക്ഷീണിക്കുന്നത്‌? സരളമായ പ്രവ്രുത്തിയിലും ചിന്തയിലും ശ്രദ്ധിക്കുന്നതല്ലേ അഭികാമ്യം. വിദ്യുച്‌ഛക്‌തി പ്രവാഹം പോലെ മസ്‌തിഷ്‌കത്തില്‍ ഇപ്പോള്‍ ഒരു വ്യതിയാനം സംഭവിക്കുന്നു.കാര്യങ്ങള്‍എളുപ്പമാക്കുന്നതിനല്ലേ കഠിനമായിപ്രയത്‌നിക്കുന്നത്‌. എളുപ്പമായി പ്രവര്‍ത്തിച്ചാല്‍ കഠിനമായത്‌ എളുപ്പമാകുമോ? കവി കുറെ ഉദാഹരണങ്ങള്‍നിരത്തുന്നത്‌ താഴ്‌മയിലേക്ക്‌ താഴാനുള്ള മനസ്സിന്റെ കുതിപ്പിനെപ്പറ്റിയാണ്‌. (...yearning for simple tasks of easy maneuverability)

വിശിഷ്‌ട സാഹിത്യക്രുതികള്‍ വിട്ട്‌ വിചിത്രവും ശാസ്ര്‌തത്തെ അവലംബിച്ചു കൊണ്ട്‌ രചിച്ച അവിശ്വസ്‌നീയമായ കഥകളും (...... aspire to embrace the lightness of pulp fiction) വായിക്കാന്‍ ഉളവാകുന്ന ആഗ്രഹം. വാസ്‌തുകലയില്‍ പ്രാവീണ്യം നേടിയ ഒരു ആശാരി സാധാരണക്കാരനെപ്പോലെ ജന്നലില്‍ വക്കുന്ന ചെടി ചട്ടികള്‍ ക്രമീകരിക്കാന്‍ ചിന്തിക്കുന്നു. മസ്‌തിഷ്‌കത്തില്‍ ഉത്തേജനം ഉണ്ടാക്കുന്ന കോശാണുക്കളുടെ ശില്‍പ്പം ദൈനദിന ജീവിത ശ്രവണ-ദ്രുശ്യങ്ങളുടെ അമിതഭാരത്താല്‍ കെട്ടുപിണയുന്നുവെന്ന്‌ കവി കണ്ടെത്തുന്നുണ്ട്‌ .ശില്‍പ്പം എന്ന പ്രയോഗം അടുത്തവരുന്നവരികളിലെ അഹംബോധത്തിന്റെ താഴികക്കുടം എന്ന വാക്കുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്‌ കവിയുടെ പദസമ്പന്നതയുടെയും അസാമാന്യമായ ഭാവനയുടേയും പ്രതീകമാണ്‌. ഒരു ഗോപുരം പോലെമനുഷ്യന്റെ അഹങ്കാരം വളരുകയാണ്‌.( ... as the shrinking matter of unaccomplished deeds explodes within the dome shaped ego sans recognition) അവസാനിക്കാത്ത ആഗ്രഹങ്ങളുടെ വളര്‍ച്ചയില്‍ ഒരാള്‍ക്ക്‌ മറ്റുള്ളതെല്ലാം ചെറുതെന്ന്‌ തോന്നും. അതെപോലെ മറ്റുള്ളവര്‍ക്കും.രണ്ട്‌ പേര്‍ക്കും അങ്ങനെതോന്നുന്നുണ്ട്‌. ഇവിടെ Shrinking Matter. എന്ന പ്രയോഗവും വളരെഅര്‍ഥവത്താണ്‌. എല്ലാ അറിവിന്റേയും അന്ത്യം സ്വയം അറിയുക എന്നാണ്‌. സ്വയം അറിവിലൂടെ നമ്മള്‍ സ്വയം കണ്ടെത്തുന്നു.സ്വയം കണ്ടെത്തുമ്പോള്‍ നമ്മള്‍ `അഹ'ത്തെ കീഴടക്കുന്നു. ഇത്‌സാദ്ധ്യമാകുന്നത്‌ അറിവിലൂടെയാണ്‌. അഞ്‌ജതയുടെ രാവുകളെഅറിവിന്റെ പകലിലൂടെ നമ്മള്‍ഉദിപ്പിക്കുന്നു.

ഈ കവിതയില്‍ നമ്മള്‍ കാണുന്നത്‌ ഓരോ സാഹചര്യത്തിലെ വ്യക്‌തികളും അവരുടെ നേട്ടത്തില്‍ അഹങ്കരിക്കാതെ താഴ്‌മയിലേക്ക്‌ എത്തിചേരാന്‍ ശ്രമിക്കുന്നതായിട്ടാണ്‌. അങ്ങനെ ഒരു നിഗമനത്തിലെത്താന്‍ അവരെപ്രാപ്‌തരാക്കിയത്‌ അറിവാണെന്നും ചിന്തിക്കാവുന്നതാണ്‌.അതെ സമയം വാര്‍ദ്ധക്യത്തിന്റെപരിമിതികളും ലാളിത്യത്തോട്‌ പറ്റിച്ചേരാന്‍ മനുഷ്യമസ്‌തിഷ്‌ക്‌ത്തെ പ്രേരിപ്പിക്കുന്നു. സങ്കീര്‍ണ്ണതയില്‍ നിന്നും ശുദ്ധമായലാളിത്യത്തെ സ്വാഗതം ചെയ്യുമ്പോള്‍ ജീവിത സമ്മര്‍ദ്ദം കുറയുന്നതായി അവര്‍ക്കനുഭവപ്പെടുന്നു. അപ്പോഴാണു അകക്കണ്ണ്‌ തുറക്കുന്നത്‌. ജ്‌ഞാനവാര്‍ദ്ധ്യക്യത്തിന്റെ ചങ്ങാത്തം അനുഭവപ്പെടുത്തുന്ന അനുഭൂതി ആസ്വദിക്കാന്‍ കഴിയുന്നത്‌. അതിനു എളുപ്പം വിധേയമാകുന്നവിധത്തില്‍ മനസ്സ്‌ അപ്പോള്‍പാകപ്പെടുന്നു. (Clarifying simplicity keeps the blood pressure low, visualizing the material world in the mind?s eye becomes the easy virtue of decrepit comradeship)
കവിതയിലെ അവസാനത്തെവരിവായനക്കാരന്‌ കൗതുകം പകരുന്നതാണ്‌. ജെയിംസ്‌ ജോയ്‌സ്‌ എന്ന വിശ്വവിഖ്യാതനായ എഴുത്തുകാരന്‍ തന്റെ `ഉലിസ്സസ്സ്‌'' എന്ന നോവലില്‍ധാരാളം ഉല്ലേഖങ്ങള്‍ (Allusions)
കൊടുത്തിട്ടുണ്ട്‌. അതേക്കുറിച്ച്‌ അദ്ദേഹം പറഞ്ഞത്‌ അവ ദുര്‍ഗ്രഹവും പാണ്ഡിത്യപരവുമാകയാല്‍ വരും തലമുറയിലെ പ്രൊഫസ്സര്‍മാരും വിദ്യാര്‍ഥികളും കിണഞ്ഞ്‌ പരിശ്രമിച്ചാലും അവയുടെ അര്‍ഥം ഗ്രഹിക്കാന്‍ പ്രാപ്‌തരാകില്ലെന്നാണ്‌. കവിതയില്‍ നമ്മള്‍ കാണുന്നത്‌ ഓരോ വ്യകതികളും തിരഞ്ഞെടുക്കുന്നസാഹിത്യം അല്ലെങ്കില്‍ അവരുടെ പ്രത്യേക മേഖലയിലെവിരുതുകള്‍ ലളിതവും സുഗമവും ആയിട്ടുള്ളവയാനെന്നാണ്‌. അത്‌മനസ്സിലാക്കിയിട്ടെന്നോണം ടി.എസ്സ്‌. ഏലിയാറ്റ്‌ തന്റെ ശവകല്ലറയില്‍ കിടന്ന്‌ തപ്പുന്നു എന്ന പ്രയോഗം പ്രശംസനീയം തന്നെ. (When Eliot gropes in the grave for the allusions in Ulysses) കാരണം ജെയിംസ്‌ ജോയ്‌സ്‌ ഉലിസ്സിസ്സില്‍ ഉപയോഗിച്ച മാര്‍ഗ്ഗം എഴുത്തുകാര്‍ പിന്‍തുടരുമെന്ന്‌ ഏലിയാറ്റ്‌ പ്രസാ്‌തവിച്ചിരുന്നു.

കവിതാപ്രിയരായ എല്ലാവര്‍ക്കും, പ്രത്യേകിച്ച്‌ അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഈ കവിത അറിവും ആനന്ദവും പകരുവാന്‍പര്യാപ്‌തമാണ്‌.

കവി ഡോക്‌ടര്‍ കുഞ്ഞാപ്പുവിനു അഭിനന്ദനങ്ങള്‍!

ശുഭം
സരളതയുടെ സൗന്ദര്യം (സുധീര്‍പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക