കൊച്ചി: കെ.എ. റൗഫിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കര്‍ണാടകയില്‍ 10 കോടി രൂപയുടെ കള്ളപ്പണ ഇടപാട് റൗഫ് നടത്തി. കര്‍ണാടകയില്‍ വ്യാജ പേരുകളില്‍ കാപ്പിത്തോട്ടം വാങ്ങാന്‍ റൗഫ് ഈ പണം ഉപയോഗിച്ചു. ഐസ്ക്രീം കേസിലെ പ്രതികള്‍ക്കു മാസപ്പടി നല്കിയ റൗഫ് പെണ്‍കുട്ടികളെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണെ്ടന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മലപ്പുറം ഡിവൈഎസ്പി അഭിലാഷിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്ന കേസുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.