Image

പത്മഭൂഷണ്‍ നിരസിച്ച എസ്. ജാനകിക്ക് പിന്തണയുമായി മാധുരി

Published on 28 January, 2013
പത്മഭൂഷണ്‍ നിരസിച്ച എസ്. ജാനകിക്ക് പിന്തണയുമായി മാധുരി
കൊച്ചി: വൈകിയെത്തിയ പത്മഭൂഷണ്‍ ബഹുമതി നിരസിച്ച എസ്. ജാനകിക്ക് പിന്തുണയുമായി പഴയകാല ഗായിക മാധുരി രംഗത്തെത്തി. 25 വര്‍ഷം മുന്‍പ് ലഭിക്കേണ്ടിയിരുന്ന പുരസ്‌കാരം ജാനകിയമ്മ സ്വീകരിച്ചിരുന്നെങ്കില്‍ കൂടുതല്‍ അപമാനിക്കപ്പെട്ടേനെയെന്ന് അവര്‍ പറഞ്ഞു. 

ഒരു ദിവസത്തെ ആയുസുള്ള പാട്ടു പാടിയവര്‍ക്ക് പോലും അവാര്‍ഡ് ലഭിക്കുന്ന സ്ഥിതിയാണിപ്പോള്‍. പണവും സ്വാധീനവും ഉള്ളവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നതെന്ന സംശയം ന്യായമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പുതുതായി വന്ന പലര്‍ക്കും അവാര്‍ഡ് നല്‍കുമ്പോള്‍ അര്‍ഹരായ പലരും തഴയപ്പെടുകയാണ്. തനിക്കു തന്നെ നിരവധി പുരസ്‌കാരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്‌ടെന്നും എന്നാല്‍ പണമോ മറ്റ് സ്വാധീനങ്ങളോ ഉപയോഗിച്ച് താന്‍ പുരസ്‌കാരങ്ങള്‍ക്ക് പിന്നാലെ പോയിട്ടില്ലെന്നും മാധുരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക