Image

ഹൈക്കോടതിയില്‍ നാല് ജഡ്ജിമാര്‍ കൂടി ചുമതലയേറ്റു

Published on 28 January, 2013
ഹൈക്കോടതിയില്‍ നാല് ജഡ്ജിമാര്‍ കൂടി ചുമതലയേറ്റു
കൊച്ചി: ഹൈക്കോടതിയില്‍ നാല് ജഡ്ജിമാര്‍ കൂടി ചുമതലയേറ്റു. ബാദുഷ കമാല്‍പാഷ, ഹരിപ്രസാദ്, കൃഷ്ണയ്യ രാമകൃഷ്ണന്‍, ദിവാകരന്‍ രാജന്‍ എന്നിവരാണ് ചുമതലയേറ്റത്. ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂരിന് മുന്‍പാകെയാണ് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍, പ്രോസിക്യൂട്ടര്‍ ജനറല്‍ ടി. ആസിഫലി, അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പരമേശ്വരന്‍, അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നാലു പേര്‍ കൂടി ചുമതലയേല്‍ക്കുന്നതോടെ ഹൈക്കോടതി ജഡ്ജിമാരുടെ എണ്ണം 33 ആയി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക