Image

വാര്‍ഷിക ധ്യാനം: ഫാ. ജോസഫ് പുത്തന്‍പുര നയിക്കുന്നു

Published on 28 January, 2013
വാര്‍ഷിക ധ്യാനം: ഫാ. ജോസഫ് പുത്തന്‍പുര നയിക്കുന്നു
മെല്‍ബണ്‍: പ്രശസ്ത ധ്യാനപ്രസംഗകന്‍ ഫാ. ജോസഫ് പുത്തന്‍പുര നയിക്കുന്ന വാര്‍ഷിക ധ്യാനം ഓസ്‌ട്രേലിയയില്‍ ഏപ്രില്‍ മുതല്‍ ആരംഭിക്കുന്നു.

മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ മെല്‍ബണിലെ ഓക്ക് പാര്‍ക്കിലും എട്ട്, ഒന്‍പത്, 10 തിയതികളില്‍ ക്യൂന്‍സ് ഫ്രാന്‍സിലെ ടൗണ്‍സ് വില്ലയിലും 12, 13, 14 തീയതികളില്‍ സിഡ്‌നിയിലും 15, 16, 17 തീയതികളില്‍ സിഡ്‌നിയിലെ തന്നെ വാഗാവാഗായിലും 19, 20, 21 തീയതികളില്‍ മെല്‍ബണിലെ ഡെവട്ടനിലും 26, 27, 28 തീയതികളില്‍ കാന്‍ബറയിലും നടക്കും.

മെയ് മൂന്ന്, നാല്, അഞ്ച് തീയതികളില്‍ അഡ്‌ലൈഡിലും നടക്കുമെന്ന് സീറോ മലബാര്‍ ഓസ്‌ട്രേലിയ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി അറിയിച്ചു. അതുപോലെ മെല്‍ബണില്‍ രണ്ട് സെന്ററുകളില്‍ ആണ് ഫാ. ജോസഫ് പുത്തന്‍പുരയുടെ വാര്‍ഷിക ധ്യാനം നടക്കുന്നത്.

മെല്‍ബണിലെ ഓക്ക്പാര്‍ക്ക് പള്ളിയിലെ സെവട്ടന്‍ പള്ളിയിലും വാര്‍ഷിക ധ്യാനം നടത്തുന്നതിനുള്ള ക്രമീകരണം നടത്തിയിട്ടുണ്ട് മെല്‍ബണ്‍ ചാപ്ലെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം അറിയിച്ചു. ഫാ. ജോസഫ് പുത്തന്‍പുരയുടെ ധ്യാനപ്രസംഗങ്ങള്‍ പ്രസിദ്ധമാണ്.

വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുക്കുന്നവരെ തന്റെ സ്വതസിദ്ധമായ പ്രസംഗങ്ങളിലൂടെ ആത്മീയമായി ദൈവത്തിങ്കലേക്ക് അടുപ്പിക്കുക എന്ന ദൗത്യം ആണ് ഫാ. ജോസഫ് പുത്തന്‍പുരയുടെ ധ്യാന പ്രസംഗത്തിന്റെ പ്രത്യേകത. ഈസ്റ്ററിന്റെ നിറവില്‍ ആത്മീയമായി വളരുവാനുള്ള ഒരു സുവര്‍ണാവസരം ആണ് ഫാ. ജോസഫ് പുത്തന്‍പുരയുടെ വാര്‍ഷിക ധ്യാനത്തിലൂടെ കൈവന്നിരിക്കുന്നതെന്ന് ഫാ. പീറ്റര്‍ കാവുംപുറം അറിയിച്ചു. കൂടാതെ രണ്ട് സെന്ററുകളിലായി നടക്കുന്ന ധ്യാനത്തില്‍ എല്ലാ ഇടവാംഗങ്ങളും പങ്കെടുക്കുമെന്നും ഫാ. പീറ്റര്‍ കാവുംപുറം അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

വാര്‍ഷിക ധ്യാനം: ഫാ. ജോസഫ് പുത്തന്‍പുര നയിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക