Image

മെല്‍ബണില്‍ തിരുനാള്‍ ആഘോഷിക്കുന്നു

Published on 28 January, 2013
മെല്‍ബണില്‍ തിരുനാള്‍ ആഘോഷിക്കുന്നു
മെല്‍ബണ്‍: മെല്‍ബണിലെ സെന്റ് തോമസ് സീറോ മലബാര്‍ സഭ നോര്‍ത്തേണ്‍ റിജിയണിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ഒന്നു മുതല്‍ 10 വരെ വിശുദ്ധ അല്‍ഫോന്‍സാമ്മായുടേയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാള്‍ സമുചിതമായി ആഘോഷിക്കുന്നു. 

ഫെബ്രുവരി 1ന് മെല്‍ബണിലെ ഓക്ക്പാര്‍ക്ക് പള്ളിയില്‍ ആരംഭിച്ച് 9, 10 തീയതികളില്‍ ഫൊക്കാന സെന്റ് മാത്യൂസ് പളളിയില്‍ സമാപിക്കുമെന്ന് മെല്‍ബണ്‍ ചാപ്ലയിന്‍ ഫാ. പീറ്റര്‍ കാവുംപുറം അറിയിച്ചു.

ഫെബ്രുവരി ഒന്‍പതിന് (ശനി) രാവിലെ 10 ന് ഫൊക്കാന സെന്റ് മാത്യൂസ് പള്ളിയില്‍ മെല്‍ബണ്‍ അതിരൂപതയുടെ വികാരി ജനറാള്‍ ഫാ. ഗ്രോഗ്‌ബെസ്റ്റിന്റെ ആഘോഷമായ തിരുനാള്‍ കുര്‍ബാനയോടുകൂടി പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് കുട്ടികള്‍ക്കുവേണ്ടി ഫണ്‍ റൈറ്റിംഗ്, ഫേസ് പെയിന്റിംഗ്, വിവിധതരത്തിലുള്ള ഭക്ഷണങ്ങളുടെ സ്റ്റാളുകള്‍, കലാമത്സരങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. 

10ന് ഉച്ച കഴിഞ്ഞ് മൂന്നിന് ആഘോഷമായ പ്രദക്ഷിണം, ചെണ്ടമേളം തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുമെന്നും എല്ലാ വിശ്വാസികളും ഈ തിരുനാള്‍ കര്‍മ്മങ്ങളില്‍ പങ്കെടുക്കുമെന്നു ഫാ. പീറ്റര്‍ കാവുംപുറം അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക