Image

ആറന്‍മുള വിമാനത്താവളം ആര്‌ എതിര്‍ത്താലും നടപ്പിലാക്കും: മന്ത്രി അടൂര്‍ പ്രകാശ്‌

Published on 28 January, 2013
ആറന്‍മുള വിമാനത്താവളം ആര്‌ എതിര്‍ത്താലും നടപ്പിലാക്കും: മന്ത്രി അടൂര്‍ പ്രകാശ്‌
പത്തനംതിട്ട: ആറന്‍മുള വിമാനത്താവളം ആര്‌ എതിര്‍ത്താലും നടപ്പിലാക്കുമെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന്‌ മന്ത്രി അടൂര്‍ പ്രകാശ്‌ പറഞ്ഞു. പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു. വികസനത്തിനായി ചില വിട്ടുവീഴ്‌ചകള്‍ ചെയ്യേണ്‌ടിവരുമെന്നും മന്ത്രി വ്യക്തമാക്കി. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

ആറന്മുള വിമാനത്താവള പദ്ധതി നടപ്പിലാക്കുന്ന കെ.ജി.എസ്‌ ഡെവലപ്പേഴ്‌സിന്‍െറ ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍ക്കാര്‍ നോമിനിയായി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗവുമായ ടി.കെ.എ നായരെ ഉള്‍പ്പെടുത്താന്‍ തത്വത്തില്‍ ധാരണയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക