Image

ഒത്തുചേരലിന്റെ ഉത്തരായനം: വെട്ടം ഗ്രൂപ്പിന്റെ 'കവിതായനം' പുസ്തകം പ്രകാശനം ചെയ്തു

ഗംഗാധരന്‍ മക്കന്നേരി Published on 27 January, 2013
ഒത്തുചേരലിന്റെ ഉത്തരായനം: വെട്ടം ഗ്രൂപ്പിന്റെ 'കവിതായനം' പുസ്തകം പ്രകാശനം ചെയ്തു
ഇന്ന് ഒരു സൂഹൃത്തിന്റെ മരുമകളുടെ വിവാഹ നിശ്ചയവും ഒരു ഗൃഹപ്രവേശവും ഉണ്ടായിരുന്നു. ഒരെണ്ണം റദ്ദ് ചെയ്ത് ഉച്ചയ്ക്ക് രണ്ടുമണിയോടെ കോഴിക്കോട്ടേക്ക് വണ്ടി കയറി. മാനാഞ്ചിറ എത്തുമ്പോള്‍ സമയം മൂന്ന് അമ്പത്. ഹാളില്‍ ഒരു പത്തിരുപതു പേര്‍ എത്തിയിട്ടുണ്ട് . നാട്ടു രാജാവിനെ ദൂരെ നിന്നേ കണ്ടു. വിഷ് ചെയ്തു.
കരീംഭായ് ഒരു മാദ്ധ്യമ പ്രവര്‍ത്തകയുമായി ഇന്റര്‍വ്യൂവിലാണ്. ഭായ് പറയുന്നത് അവര്‍ക്ക് ഒരക്ഷരം മനസ്സിലാകുന്നില്ല എന്ന് സംഭാഷണം കേട്ടപ്പോള്‍ മനസ്സിലായി എനിക്ക് അല്‍പം ചുമയുണ്ടായിരുന്നത് കൊണ്ട് ഞാന്‍ ആദ്യം അങ്ങോട്ടു ചെന്നില്ല. ഖരീം ഭായ് എന്നു വിളിച്ചാല്‍ ചുമ കൂടിയാലോ... ആകെ എനിക്ക് ഗിരീഷേട്ടനെയും കരീംഭായിയേയും മാത്രമേ നേരിട്ട് പരിചയം ഉള്ളൂ. ബാക്കി ആളുകള്‍ ആരൊക്കെ ആയിരിക്കും എന്നുള്ള ആകാംക്ഷയോടെ ഞാന്‍ ചുറ്റും നോക്കി. ഒരാള്‍ ഒരു മൂലയ്ക്ക് നാണിച്ചിരിക്കുന്നു.
എന്താ പേര്?: സുഹൈബ് നാണി

READ IN PDF
ഒത്തുചേരലിന്റെ ഉത്തരായനം: വെട്ടം ഗ്രൂപ്പിന്റെ 'കവിതായനം' പുസ്തകം പ്രകാശനം ചെയ്തു  ഒത്തുചേരലിന്റെ ഉത്തരായനം: വെട്ടം ഗ്രൂപ്പിന്റെ 'കവിതായനം' പുസ്തകം പ്രകാശനം ചെയ്തു  ഒത്തുചേരലിന്റെ ഉത്തരായനം: വെട്ടം ഗ്രൂപ്പിന്റെ 'കവിതായനം' പുസ്തകം പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക