Image

2009-ലെ പന്നിപ്പനി ഇന്ത്യയില്‍ അഞ്ചില്‍ ഒരാള്‍ക്ക്‌ ബാധിച്ചിരുന്നു

Published on 27 January, 2013
2009-ലെ പന്നിപ്പനി ഇന്ത്യയില്‍ അഞ്ചില്‍ ഒരാള്‍ക്ക്‌ ബാധിച്ചിരുന്നു
ലണ്‌ടന്‍: 2009-ല്‍ ആഗോളതലത്തില്‍ പടര്‍ന്നുപിടിച്ച പന്നിപ്പനി (എച്ച്‌5എന്‍1 സൈ്വന്‍ ഫ്‌ളൂ) ഇന്ത്യയില്‍ അഞ്ചില്‍ ഒരാള്‍ക്ക്‌ പിടിച്ചതായി പഠനറിപ്പോര്‍ട്ട്‌. ഇതില്‍ കൂടുതലും കുട്ടികള്‍ ആയിരുന്നു. ലണ്‌ടനിലെ ഇമ്പീരിയല്‍ കോളേജും ലോകാരോഗ്യ സംഘടയും സംയുക്തമായി നടത്തിയ പഠനത്തിലാണ്‌ ഈ കണ്‌ടെത്തല്‍.

ഇന്ത്യയിലെ അഞ്ചു മുതല്‍ 19 വയസ്സുവരെ പ്രായമുള്ളവരില്‍ 47 ശതമാനത്തിനും പന്നിപ്പനി ബാധിച്ചതായാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌ പ്രായമായവരില്‍ പന്നിപ്പനി ബാധ താരതമ്യേന കുറവായിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 65 വയസ്സിനു മുകളില്‍ പ്രായമുള്ള 11 ശതമാനം ഇന്ത്യക്കാര്‍ക്ക്‌ മാത്രമാണ്‌ പന്നിപ്പനി ബാധിച്ചത്‌.

ഇന്ത്യ, യുകെ, യുഎസ്‌, ചൈന തുടങ്ങി 19 രാജ്യങ്ങളിലാണ്‌ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ പഠനം നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക