Image

വിവാഹം അഭിനയത്തിന്‌ തടസ്സമല്ല: വിദ്യാബാലന്‍

Published on 25 January, 2013
വിവാഹം അഭിനയത്തിന്‌ തടസ്സമല്ല: വിദ്യാബാലന്‍
വിവാഹം അഭിനയത്തിന്‌ തടസ്സമല്ലെന്ന്‌ വിദ്യാബാലന്‍ അഭിപ്രായപ്പെട്ടു. വിവാഹം കഴിച്ചുവെന്ന്‌ കരുതി ഞാനെന്തിന്‌ സിനിമയില്‍ നിന്നു മാറിനില്‍ക്കണമെന്നു വിദ്യാ ബാലന്‍ മാധ്യമങ്ങളോടു ചോദിച്ചു. വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിന്റെയും പിന്നീട്‌ കുട്ടികളുടെയും കാര്യങ്ങള്‍ നോക്കാന്‍ വേണ്ടി നടിമാര്‍ ബോളിവുഡില്‍ നിന്നും പലപ്പോഴും മാറിനില്‍ക്കാറുണ്ട്‌. എന്നാല്‍ വിദ്യാബാലന്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമാണ്‌.

ഞാനൊരു നടിയാണ്‌. സിദ്ധാര്‍ഥും സിനിമയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ പരസ്‌പരം ബഹുമാനിക്കുന്നു. സിനിമ ഞങ്ങളുടെ തൊഴിലാണ്‌. വിവാഹം കഴിച്ചുവെന്ന്‌ കരുതി തൊഴിലില്‍ നിന്നു മാറി നില്‍ക്കുന്നത്‌ ശരിയല്ല. ഞാന്‍ നായികയായ ഗന്‍ജാക്കര്‍ ഉടന്‍ റിലീസാവും. ഈ ചിത്രം വിവാഹശേഷമുള്ള എന്റെ ആദ്യ ചിത്രമാണ്‌. ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്‌മിയാണ്‌ എന്റെ നായകന്‍. ഇമ്രാനോടൊപ്പം അഭിനയിക്കാനായതു വലിയൊരു അനുഭവമായിരുന്നു- വിദ്യ പറയുന്നു.

ബോളിവുഡ്‌ നിര്‍മാതാവും യുടിവി സിഇഒയുമായ സിദ്ധാര്‍ഥ്‌ റോയ്‌ കപൂറിനെ വിദ്യാ ബാലന്‍ വിവാഹം കഴിച്ചത്‌.
വിവാഹം അഭിനയത്തിന്‌ തടസ്സമല്ല: വിദ്യാബാലന്‍വിവാഹം അഭിനയത്തിന്‌ തടസ്സമല്ല: വിദ്യാബാലന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക