Image

അങ്കമാലി അയല്‍ക്കൂട്ടം സംയുക്ത ഓസ്‌ട്രേലിയദിനവും റിപ്പബ്ലിക് ദിനവും ആഘോഷിക്കുന്നു

Published on 25 January, 2013
അങ്കമാലി അയല്‍ക്കൂട്ടം സംയുക്ത ഓസ്‌ട്രേലിയദിനവും റിപ്പബ്ലിക് ദിനവും ആഘോഷിക്കുന്നു
ബ്രിസ്‌ബെന്‍: അങ്കമാലി - നെടുമ്പാശേരി പ്രദേശങ്ങളില്‍നിന്നുള്ള പ്രവാസികളുടെ സാംസ്‌കാരിക സംഘടന അങ്കമാലി അയല്‍ക്കൂട്ടം സംയുക്തമായി ഓസ്‌ട്രേലിയന്‍ ദിനവും ഇന്ത്യയുടെ റിപ്പബ്ലിക് ദിനവും ആഘോഷിക്കുന്നു.

ജനുവരി 26ന് വൈകുന്നേരം അഞ്ചിന് വൂളങ്കാബ (115 കോണ്‍വാള്‍ റോഡ്) ആംഗ്ലിക്കന്‍ പാരിഷ്ഹാളില്‍ വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു. 

കുട്ടികള്‍ക്കുള്ള കലാമത്സരങ്ങള്‍, സാംസ്‌കാരിക സമ്മേളനം, സമൂഹസദ്യ തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായി നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആഘോഷ കമ്മിറ്റി അംഗങ്ങളായ ലൈജു ദേവസി 0401217604, ജിതേഷ് കുമാര്‍ 0401739975, ഹണി വര്‍ഗീസ് 0426262001, ഷാജി തേക്കാനത്ത് 0413666963, പോള്‍ അച്ചിനിതടന്‍ 0413666963.

റിപ്പോര്‍ട്ട്: ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക