Image

ഒരു പ്രവാസിയുടെ ആത്മഗതം (നര്‍മ ലേഖനം: ജോണ്‍ ഇളമത)

Published on 24 January, 2013
ഒരു പ്രവാസിയുടെ ആത്മഗതം (നര്‍മ ലേഖനം: ജോണ്‍ ഇളമത)
അമേരിക്കയില്‍പ്രവാസികള്‍ക്ക്‌, സംഘടനകള്‍ പലതരം.സോപ്പു ചീപ്പു, കണ്ണാടികളുടെ പരസ്യംപോലെ.-മീനാക്ഷി, മമത, മാമി, മധുരാക്ഷി, റോനാ, ആന, വാസന്തി, ലോല, ഫെമിനി, കണ്ണാടി, കല്യാണി.. അങ്ങെനെ നീണ്ടുപോകുന്നു. പറഞ്ഞിട്ടെന്തുകാര്യം വക്കീലന്മാരും, ഗുമസ്‌തന്മാരും, രാജ്യതന്ത്രജ്‌ഞന്മാരും, സിനിമാപിടിച്ചു പൊട്ടിയവരും, ബിസിനസ്‌ ചെയ്‌ത്‌ കട്ടേംപടോം മടക്കിയവരും, സുവിശേഷംപറഞ്ഞു കൊണ്ടിരുന്നവരും, രാഷ്‌ട്രീയ കുപ്പായമിട്ട്‌, നാക്കുകൊണ്ട്‌ പോക്കറ്റടിച്ചു നടന്നവരും, തട്ടകം ഒന്നുമാറ്റി.

അമരിക്ക!!! ഒരു കൊച്ചുസംബന്ധം നടത്തി അവര്‍,ഇങ്ങോട്ട്‌ കുടിയേറി. ഏവരും ഒരേസ്വരത്തില്‍പറഞ്ഞു `ദൈവത്തിന്‍െറനാട്‌ നന്നാകാന്‍പേകുന്നില്ല, കാരണംകള്ളന്മാരും, കൊള്ളക്കാരും, അസാന്മാര്‍ഗ്ഗികളും ദൈവത്തിന്‍െറ സ്വന്തംനാട്‌ കൈയ.ടിക്കിയിരിക്കുന്നു. വാടക ഗുണ്ടകള്‍ അനാശാസ്യക്രേന്ദ്രങ്ങള്‍, ബലാല്‍സംഗ കേന്ദ്രങ്ങള്‍, ആഭിചാരകേന്ദ്രങ്ങള്‍ ,മന:ശാന്തികേന്ദ്രങ്ങള്‍, അഗതികേന്ദ്രങ്ങള്‍, അത്‌ഭുതകേന്ദ്രങ്ങള്‍, ആശാകേന്ദ്രങ്ങള്‍, തിരുമ്മുകേന്ദ്രങ്ങള്‍, നാടന്‍ നഗ്‌നനൃത്ത കേന്ദ്രങ്ങള്‍, എല്ലാം ദൈവത്തിന്‍െറ നാട്ടില്‍ സുലഭം, പഞ്ചനക്ഷത്ര സ്‌റ്റൈലില്‍തന്നെ കംപ്യൂട്ടര്‍ വികസിച്ച നാട്‌,എല്ലാ വിവരസാങ്കേതിക സാക്ഷരത്വവിവരക്കേടുകളുടെയും നാട്‌, പെണ്‍സ്വാതന്ത്ര്യത്തിന്‍െറ നാട്‌ (ഈ അടുത്തകാലത്ത്‌), പ്രത്യേകിച്ച്‌ (ടിനേജ്‌ കുമാരികള്‍) ബ്ലൂ ജീന്‍സ്‌ ഇട്ട്‌, ഹൈഹീല്‍ഡില്‍ കയറി, മാറിന്‍െറ പകുതികാട്ടി പ്രഖ്യാപിക്കുന്നു: ഞങ്ങള്‍ക്ക്‌ ഞങ്ങളെ നോക്കാനറിയാം. ഇയാംപാറ്റകളെപോലെ ഇത്തരം കുമാരിമാര്‍ അനാശ്യാസങ്ങളില്‍ചെന്നുപെട്ട്‌, ചിത്രശലഭങ്ങളേപ്പോലെ ചിറകറ്റുവീഴുന്നു! മകളെ ബലാല്‍സംഗം ചെയ്യുകയും, മറ്റുള്ളവര്‍ക്ക്‌ കാഴ്‌ചവെയ്‌ക്കുകയും ചെയ്യുന്ന അപ്പന്‍, മകളെ വ്യഭിചാരകേന്ദ്രത്തത്തിലെത്തിച്ചു കൊടുക്കുന്ന അമ്മ, ഈ സമൂഹത്തിനെന്തുപറ്റി പെട്ടെന്നൊരുചോദ്യം വന്നേക്കാം,പണ്ടും ഇതൊക്കെ ഇല്ലായിരുന്നില്ലേ?, ഉണ്ടായിരുന്നു, ഗോപ്യമായി, വളരെവിരളമായി. ഇന്ന്‌ ദൃശ്യമാദ്ധ്യകരും, സ്‌ത്രീവിമോചന പ്രസ്‌താനക്കാരും, ഇതിനെ ഊതിവീര്‍പ്പിക്കുന്നു. എന്തുപ്രയോജനം! ക്രിയാത്‌മകമായ ഏതെങ്കിലും തരത്തിലുള്ള അവബോധനം രാഷ്‌ട്രീയ തലത്തുനിന്നും, സാമുദായിക സാംസ്‌ക്കാരിക, ദൃശ്യമാദ്ധ്യമതലങ്ങളില്‍ നിന്നുമുണ്ടാകുന്നുണ്ടോ? ഇല്ല. എന്നതുതന്നെ സത്യം. പകരം അതിന്‍െറ പേരില്‍നടത്തുന്ന മുതലെടുപ്പുകള്‍മാത്രം മിച്ചം!

ആയിരത്തിതൊള്ളായിരത്തി അമ്പതു മുതല്‍ എണ്‍പതുകളുടെ ആരംഭംവരെ ഫ്യൂഡലിസത്തിന്‍െറ ,കാലങ്ങളില്‍, സാമൂഹ്യബന്ധങ്ങളും, കുടുംബ ബന്ധങ്ങളും,ഒട്ടേറെ ഉറപ്പുള്ളതായിരുന്നു. തൊഴിലാളി മുതലാളിബന്ധങ്ങളും, കുടുംബബന്ധങ്ങളും, ഇഴയടുപ്പമുള്ളതായിരുന്നു. ഇന്ന്‌ സ്വാന്ത്ര്യത്തിന്‍െറ കാലമെന്ന്‌ അവകാശപ്പെടുന്ന നമ്മുക്ക്‌ എന്തു സ്വാതന്ത്ര്യം തൊഴിലാളി മുതലാളി ബന്ധങ്ങള്‍ എവിടെഎത്തിനില്‍ക്കുന്നു. സമരങ്ങള്‍, ബന്ദുകള്‍, വദേശപണം, ജന്മനാട്ടില്‍നിക്ഷിപിക്കാന്‍, നമ്മുടെമന്ത്രിമാര്‍മുറവിളികൂട്ടുന്നു. ജീവിനില്‍ കൊതിയുള്ള ഏതെങ്കിലും വിദേശമലയാളി അതിനു തുനിയുമോ! തുനിഞ്ഞാല്‍, ജാതകവശാല്‍, പണനഷ്‌ടം, മാനഹാനി ഒടുവില്‍, ജീവഹാനി എന്നിവ ഫലം.

പണ്ടുകാലങ്ങളില്‍, മാതാപിതാക്കളുടെ ചൂരല്‍വടിയുടെതുമ്പിലായിരുന്നു, കുട്ടികളുടെ ശിക്ഷണം. ചൂരല്‍ എടുക്കണ്ടാ, അതിനുമുമ്പ്‌ കുട്ടികളുടെ മുട്ടിലൂടെമൂത്രമൊഴുകുമായിരുന്നു. അതുപോലെ തന്നെയായിരുന്നു തമ്പുരാന്‍-അടിയാന്‍ബന്ധവും അവര്‍ക്കിടയില്‍, സ്‌നേഹവും, ബഹുമാനവും, പരസ്‌പര വിശ്വാസവുമുണ്ടായിരുന്നു. ഇന്നുകാലംമാറി, കഥമാറി. മുതലാളിയും, തൊഴിലാളിയും, തുല്യപദവിയില്‍ നിന്നുമത്സരിക്കുന്നു. മാറിമറിവരുന്ന സര്‍ക്കാരുകള്‍, കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നു.ഫലമോ ആഴ്‌ചയില്‍, രണ്ടു ദിവസമെങ്കിലും ബന്ദ്‌! ആരാണ്‌ ബുദ്ധിമുട്ടുന്നത്‌? ബഹുപൂരിപക്ഷമായ ഇടത്തരക്കാര്‍.

കുട്ടികളെപ്പറ്റി ആയിരുന്നല്ലോ പ്രധാനമായും പരാമര്‍ശിച്ചുകൊണ്ടിരുന്നത്‌,കുട്ടികള്‍ക്ക്‌ പകരം, ഇന്ന്‌ ്‌രക്ഷിതാക്കളാണ്‌ ചൂരല്‍തുമ്പത്ത്‌! കുട്ടികളെല്ലാം പാശ്‌ചാത്യസംസ്‌ക്കാരിനു പിന്നലെയാണ്‌. പരിഷ്‌ക്കാരവും, സംസ്‌ക്കാരവും, ദൃശ്യമാദ്ധ്യമങ്ങളും, കലവറ ഇല്ലാതെ യുവജനങ്ങളെ അതിരില്ലാത്ത സ്വാതന്ത്യത്തിന്‍െറ മാജിക്ക്‌ ചെപ്പു തുറന്നുകാട്ടി, വഴിപിഴച്ച മാര്‍ഗ്ഗത്തിലേക്ക്‌ ആകര്‍ഷിപ്പിച്ചുകൊണ്ടിരിക്കുന്നു. സെല്‍ഫോണും,ചാറ്റും, എസ്‌.എം.എസും ലാപ്‌ടോപും, കംപ്യൂട്ടര്‍ ശാലകളും ഐസ്‌ക്രീം പാര്‍ലറുകളും, അതിന്‌ എല്ലാമറകളും ഒരുക്കുന്നു. പണ്ട്‌, പ്രണയപരവശായായി ഒരു പെണ്‍കുട്ടിപോലും ആത്മഹത്യചെയ്‌തിരുന്നില്ല! അന്നുനാട്ടിന്‍ പുറത്ത്‌ ഒരു പെണ്‍കുട്ടിപറങ്കിമാവിന്‍െറ തുഞ്ചത്തു തൂങ്ങിമരിച്ചത്‌, അനാശാസ്യ ഗര്‍ഭം പേറിയിരുന്നുതുകൊണ്ടുതന്നെ, വഞ്ചനയുടെ രക്‌തസാക്ഷിയായി. അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നു. ഇന്നോ, കമിതാക്കളുടെ, ആത്മഹത്യ, കൊലപാതകം, തള്ളിഇടീല്‍, സ്‌റ്റൗപെട്ടല്‍, വിഷംഉള്ളില്‍ ചെന്നു മരണം, പ്രേമിച്ച കാമുകിയെ കിട്ടാത്തവന്‍ അവളെകൊല്ലുന്നു! ഒന്നരവയസുള്ള കൊച്ചുള്ള തള്ള, പ്രണയംമൂത്ത്‌, അയലത്തെ ചെക്കനുമായി ഒളിചേ.ാടുന്നു പ്രേമത്തിനു കണ്ണും,മൂക്കുമില്ലെന്ന്‌, അങ്ങനെ ഈ ജനറേഷന്‍,സാക്ഷ്യപ്പെടുപ്പെടുത്തുന്നു. തുടങ്ങിയ വിഷയത്തിലേക്കു വീണ്ടുമൊരു മടക്കയാത്ര നടത്തുമ്പോള്‍, നാം നമ്മേതന്നെ അഴിച്ചുപണിയേണ്ടതുണ്ടതുണ്ട്‌ എന്ന്‌ തോന്നിപോകുന്നു.

നമ്മുക്കീസംഘടനകളും, സംഘടനകളുടെ സംഘടനകളും എന്തിന്‌? തുടങ്ങിയകാലത്ത്‌, അതിനെക്കെ ഉദ്ദേശ ശുദ്ധി ഉണ്ടായിരുന്നില്ലേ! എന്നാല്‍ മത്സരങ്ങള്‍ മൂത്ത്‌, വളരുമ്പോള്‍, പിളരുകയും,പിളരുമ്പോള്‍, വളരുകയും ചെയ്യുമെന്ന വിലകുറഞ്ഞ രാഷ്‌ട്രീയ സിദ്ധാന്തത്തില്‍ നാം എത്തിനില്‍ക്കുന്നില്ലേ? ഇതുകൊണ്ട്‌, പ്രവാസി മലയാളി സമൂഹത്തിന്‌ എന്തുസംഭവിക്കുന്നുവെന്ന്‌ ഗൗരവതരമായി ചിന്തിക്കേണ്ടതുണ്ട്‌ ഇവിടെ പരാമര്‍ശിക്കുന്നത്‌, പ്രദേശിക സംഘടനകളെപ്പറ്റിയല്ല, മറിച്ച്‌ സംഘടനകളുടെ, സംഘടനകളെപ്പറ്റി തന്നെ ഒരു കുടുംബത്ത്‌ ഒന്നിലധികം കുടുംബനാഥന്മാര്‍ എങ്ങനെ തിളങ്ങും! ഈയിടെ ഒരു സാരഥി പ്രസ്‌താവിച്ചു,ഒന്നിക്കുന്നത്‌ നന്ന്‌, എന്നാല്‍ ഒന്നിക്കാന്‍ ക്ഷിപ്രസാധ്യമല്ലെന്ന്‌! കാരണം മനസ്സിലായി. ഇതൊരു `കസേരകളി' തന്നെ എന്ന്‌. പക്ഷേ, ഒന്നു മനസ്സിലാക്കുക, പ്രവാസി മലയാളികള്‍ക്ക്‌ ഗുണമുള്ളതല്ല, ഈ ദുഷ്‌ചിന്ത അപ്രകാരം തന്നെ സാരഥികള്‍ക്കും. സാരഥികളെല്ലാം നാട്ടില്‍ നെട്ടോട്ടമോടുന്നു, ആദരവുകളുടെയും, പുരസ്‌ക്കാരങ്ങളുടെയും, ഭാണ്ഡങ്ങളുമായി, കാരണം അതര്‍ഹതപെട്ടവരാരും തന്നെ ഈപ്രവാസി മലയാളികളുടെ ഇടയില്‍ഇല്ലാത്തതുകൊണ്ടുതന്നെ. അവിടെ അവരതുവാരിക്കോരികൊടുക്കുന്നു. എന്നിട്ട്‌ പ്രമുഖ രാഷ്‌ട്രീയ നേതാക്കളുടെ ഇടയില്‍ തിളങ്ങിനിന്ന്‌്‌, പ്രസ്‌താവിക്കുന്നു, ഞങ്ങള്‍ ജന്മനാടിന്‍െറ കണ്ണീര്‍തുടക്കുമെന്ന്‌! ഇതു പരസ്‌പരം, വാശിയില്‍ സംഘടനകള്‍ നിര്‍വഹിക്കുന്നത്‌്‌, കാണുബോള്‍, ഒരോ പ്രവാസിക്കും `തൊലിക്കട്ടി' കൂടികൂടി വരുന്നു, എന്നുപറയാതെ വയ്യ.

ലോകമലയാളവും, ലോകമലയാള സാഹിത്യവും, കഴിഞ്ഞു തിരിച്ചെത്തിയസാരഥികള്‍, ഇപ്പോള്‍ തിരിച്ചറിയുന്നു നാട്ടില്‍ അവര്‍ക്കുവേണ്ടത്ര പരിഗണന കട്ടിയില്ലെന്ന്‌! കാരണം,ഇത്രയും പണംമുടക്കി കാലുതിരിമ്മിയിട്ടും കിട്ടിയത്‌, ആര്‍ക്കുംവേണ്ടാത്ത ചില ഡൂക്കിലി പുരസ്‌ക്കാരങ്ങളെന്ന്‌! എന്നാല്‍ ഒന്നിച്ചു നിന്നകാലത്ത്‌, സാക്ഷാല്‍ `പ്രവാസിരത്‌നം' കിട്ടിയെന്ന്‌! അതുപോലെ തന്നെ,സായിപ്പിനും, ഇപ്പോള്‍ പ്രവാസനെ അത്രതാല്‍പ്പര്യമില്ല! ഭിന്നിച്ചുനിക്കുന്നവന്‌, കൊളംകലക്കാനേ അറിയൂ എന്ന്‌ ്‌സായിപ്പിന്‌ നന്നായി അറിയാം ഈ ഭിന്നത ഇഷ്‌ടപ്പെടുന്ന ഒരേഒരു കൂട്ടര്‍, ഇവിടത്തെ ചില ചില്ലറപ്രമാണിമാരും, നാട്ടിലെ ചില പ്രമുഖരും മാത്രം. അവരുടെ ഭാഷ്യം,അങ്കോം കാണാം, താളീമൊടിക്കാമെന്ന്‌! ചുരുക്കിപറഞ്ഞാല്‍, കൊട്ടേകെടന്നതുമില്ല, ഒറ്റാലില്‍ കെടന്നതുമില്ല എന്ന മട്ട്‌!!
ഒരു പ്രവാസിയുടെ ആത്മഗതം (നര്‍മ ലേഖനം: ജോണ്‍ ഇളമത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക