Image

ഒസിഐ കാര്‍ഡ്: പ്രവാസികളെ വീണ്ടും ബുദ്ധി മുട്ടിലാക്കുന്നു: തോമസ് ടി. ഉമ്മന്‍

Published on 22 January, 2013
ഒസിഐ കാര്‍ഡ്: പ്രവാസികളെ വീണ്ടും ബുദ്ധി മുട്ടിലാക്കുന്നു: തോമസ് ടി. ഉമ്മന്‍
ന്യൂയോര്‍ക്ക്: ഒസിഐ കാര്‍ഡ് പുതുക്കുന്നതിനും അമേരിക്കന്‍ പാസ്‌പോര്‍ട്ടില്‍ ആയുഷ്‌ക്കാല വിസാ പതിക്കുന്നതിനും പുതുതായി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ പ്രവാസികളെ വീണ്ടും ഏറെ ബുദ്ധി മുട്ടിലാക്കുന്നു. ഇതു അറിഞ്ഞില്ലെന്നും കണ്ടില്ലെന്നും ചില പ്രമുഖ പ്രവാസി സംഘടനകളുടെ ഭാരവാഹികള്‍ പറയുന്നത് മനസ്സിലാക്കുവാന്‍ വളരെ ബുദ്ധിമുട്ടുണ്ട്. ഒസിഐ കാര്‍ഡു നില്‍കിയതിനു പുറമേ, കാലാവധി അവസാനിക്കുന്ന പാസ്സ്‌പോര്‍ട്ടില്‍ എന്തിനു ആയുഷ്‌കാല വിസാ പതിച്ചു എന്നത് എത്ര ആലോചിച്ചിട്ടും മനസ്സിലാക്കുവാന്‍ സാധിക്കുന്നില്ല. ഇതിനു ഉത്തരമില്ലാതെ പതിവ് പോലെയുള്ള ഒഴികഴിവ് പറഞ്ഞു രക്ഷപെടുവാനാണ് ബ്യൂറോക്രസിയുടെ പാഴ്ശ്രമം. വിസയുടെയോ, കടലാസിന്റെയോ വില പോലുമില്ലാത്ത ഓസിഐ കാര്‍ഡ് എന്തിനു നല്കി. ഓസിഐ കാര്‍ഡ് കൈവശം ഉള്ളവര്‍ക്കറിയാം എത്രമാത്രം കടമ്പകളും അനാവശ്യമായ അധികചെലവുകളും പല പേരുകളില്‍ നല്കിയാണ് (പിടിച്ചു വാങ്ങിച്ചു എന്ന് പറയുന്നതാവും ശരി) അവര്‍ക്കത് ലഭിച്ചതെന്നു.

എന്തിനാണ് ഒസിഐ കാര്‍ഡുള്ളവര്‍ വീണ്ടും ആദ്യമായി അപേക്ഷി ക്കുന്നതിനേക്കാള്‍ കൂടുതല്‍ പേപ്പര്‍വര്‍ക്ക് ചെയ്യുവാന്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്. പ്രവാസി ഇന്ത്യാക്കാരുടെ ന്യായമായ ആവശ്യങ്ങളോ പരാതികളോ കേള്‍ക്കുവാന്‍ ആരും ഇല്ലാത്ത ദുരവസ്ഥയാണിന്നു കാണുന്നത്. മെമ്മോറാണ്ടങ്ങളുടെ കാലം കഴിഞ്ഞു. നാം നല്കിയ മെമ്മോറാണ്ടങ്ങള്‍ ചവറ്റു കുട്ടകളില്‍ കുമിഞ്ഞു കൂടുന്നു. ഇതു മനസ്സിലാക്കുന്ന പ്രവാസിസമൂഹം എംബസികളുടെയും കോണ്‍സുലെറ്റുകളുടെയും മുമ്പില്‍ വീണ്ടും സമാധാനപരമായി റാലി നടത്തുവാന്‍ നിര്‍ബന്ധിതരാവുന്ന പരിതാപകരമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക