ഡല്‍ഹി സ്‌ഫോടനം ഭീകരാക്രമണമെന്ന് ചിദംബരം
VARTHA
07-Sep-2011
VARTHA
07-Sep-2011
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയ്ക്ക് സമീപം ബുധനാഴ്ച രാവിലെ നടന്ന ബോംബ്
സ്‌ഫോടനം ഭീകരാക്രമണമാണെന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം ലോക്‌സഭയില്‍
പറഞ്ഞു. ഭീകരവാദികളുടെ ലക്ഷ്യസ്ഥാനമാണ് ഡല്‍ഹി. കഴിഞ്ഞ ജൂലായ് മാസത്തില്‍
ആക്രമണം നടന്നപ്പോള്‍ തന്നെ തീവ്രവാദി സംഘടനകളെക്കുറിച്ചുള്ള വിവരം
ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നും ചിദംബരം
പറഞ്ഞു. ഭീതി പരത്തുന്നതിനും രാജ്യത്തെ അസ്ഥിരപ്പെടുത്താനുമുള്ള ശ്രമാണ്
ഭീകരവാദികളുടേതെന്ന് അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തെക്കുറിച്ച് എന്‍.ഐ.എ
അന്വേഷണം നടത്തും.
സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ മരിക്കുകയും 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മന്ത്രി സഭയെ അറിയിച്ചു. ഡല്‍ഹി ഹൈക്കോടതിയുടെ അഞ്ചാം നമ്പര്‍ ഗേറ്റിനടുത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ഡല്‍ഹി ഹൈക്കോടതി അടച്ചുകഴിഞ്ഞു. അവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്-ചിദംബരം ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments