ശ്രീപത്മനാഭസ്വാമി ക്ഷേത്രം: നിധിയുടെ രണ്ടാംഘട്ട മൂല്യനിര്‍ണയം ഉടന്‍
VARTHA
07-Sep-2011
VARTHA
07-Sep-2011
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തിന്റെ രണ്ടാംഘട്ട
മൂല്യനിര്‍ണയം ഉടന്‍ ആരംഭിക്കും.ഇതിനായി സാങ്കേതിക സഹായം നല്‍കാനുള്ള ഏജന്‍സിയെ
തീരുമാനിച്ചു. എ അതു സുപ്രീംകോടതിയെ അറിയിക്കും. സി.വി. ആനന്ദബോസ് നേതൃത്വം
നല്‍കുന്ന വിദഗ്‌ധരുടെ മൂല്യനിര്‍ണയ സമിതിയും ജസ്‌റ്റിസ് എം.എന്‍. കൃഷ്‌ണന്റെ
നേതൃത്വത്തിലുള്ള മേല്‍നോട്ട സമിതിയും യോഗം ചേര്‍ന്നാണു തീരുമാനങ്ങളെടുത്തത്.
രാജ്യാന്തര നിലവാരത്തിലായിരിക്കും മൂല്യനിര്‍ണയം. എക്‌സ്‌റേ റേഡിയോസ്‌കോപ്പിയും ന്യൂട്രോണ്‍ ആക്‌റ്റിവേഷന്‍ അനാലിസിസും നടത്തും. ഓരോ വസ്‌തുവിലെയും ലോഹം ഏതെന്നു നിര്‍ണയിക്കുക, നാശമുണ്ടായിട്ടുണ്ടോ എന്നു കണ്ടെത്തുക, ഉണ്ടെങ്കില്‍ അതിന്റെ അളവ് നിര്‍ണയിക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. കണക്കെടുപ്പിനായി ഏതാണ്ട് 2.98 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments