Image

ഫോമാ നിര്‍ദ്ധനരായ വികലാംഗര്‍ക്ക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു;' തീരം' സംഘടനയ്ക്കും അംഗീകാരം

അനില്‍ പെണ്ണുക്കര Published on 19 January, 2013
ഫോമാ നിര്‍ദ്ധനരായ വികലാംഗര്‍ക്ക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു;' തീരം' സംഘടനയ്ക്കും അംഗീകാരം
കൊച്ചി : ഫോമായുടെ സാമൂഹ്യ വികസന പദ്ധതികളുടെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിലെ നിര്‍ദ്ധനരായ വികലാംഗര്‍ക്ക് നല്‍കുന്ന വീല്‍ചെയറുകളുടെ ഉദ്ഘാടനവും, ബുദ്ധിമാദ്ധ്യം സംഭവിച്ച കുട്ടികളുടെ പുനരധിവാസത്തിനും, ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ പുനരധിവാസത്തിനും നല്‍കുന്ന സഹായവിതരണവും ഫോമാ കൊച്ചി കണ്‍വന്‍ഷനില്‍ നടത്തി.

ഫോമായുടെ മൂന്നാമത് കേരളാകണ്‍വന്‍ഷനില്‍ വച്ചാണ് പ്രസ്തുത ചാരിറ്റി പദ്ധതികള്‍ കേരള ജനതയ്ക്ക് സമര്‍പ്പിച്ചത്

ഫോമാ കേരളാ കണ്‍വന്‍ഷനില്‍ (ജനുവരി 10) ഉച്ചയ്ക്ക് നടന്ന, വിവിധ ചാരിറ്റി പദ്ധതികളുടെ ഉദ്ഘാടനത്തിലാണ് തീരത്തിനും, വികാലാംഗര്‍ക്കും സഹായം വിതരണം ചെയ്തത്. ഫോമായുടെ നേതാക്കളും, വിവിധ റീജിയണുകളുടെ നേതാക്കന്മാരുമായിരുന്നു ഈ പദ്ധതികളുടെ പ്രധാന സ്‌പോണ്‍സര്‍മാര്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന ഇരുപതിലധികം ആളുകളാണ് വീല്‍ചെയറുകള്‍ വാങ്ങിയത്.

മുന്‍മന്ത്രിയും, കേരളാ കോണ്‍ഗ്രസ് നേതാവുമായ ശ്രീ. ടി.യു.കുരുവിള ഉദ്ഘാടനം ചെയ്തു. ഫോമായുടെ മററു പരിപാടികളില്‍ വേറിട്ട് നില്‍ക്കുന്നതും സാധാരണ ജനങ്ങളിലേക്കിറങ്ങുന്ന പദ്ധതികളാണ് എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രവാസി മലയാളിയുടെ ത്യാഗപൂര്‍ണ്ണമായ സന്നദ്ധതയാണ് ഇത്തരംചാരിറ്റികളുടെ വിജയമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഫോമാ കേരളാ ചാരിറ്റിയുടെ കോ-ഓര്‍ഡിനേറ്ററും, ഫോമയുടെ സജീവ പ്രവര്‍ത്തകനുമായ ഫിലിപ്പ് ചാമത്തില്‍ ആയിരുന്നു പരിപാടിയുടെ ആമുഖ പ്രഭാഷകന്‍. ഫോമാ ജനകീയമായതിന്റെ ഏറ്റവും വലിയ തെളിവാണ് ഫോമായുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരം. ഓരോ വര്‍ഷം കഴിയുന്തോറും ഫോമാ കടന്നുചെല്ലുന്ന മേഖലകള്‍ പലതാണ്. പക്ഷേ, ഫോമാ ചാരിറ്റിക്ക് നല്‍കുന്ന പ്രാധാന്യം ആര്‍ക്കും വിസ്മരിക്കുവാന്‍ സാധിക്കില്ല അദ്ദേഹം പറഞ്ഞു. ഫോമായുടെ പ്രത്യേക പുരസ്‌കാരം നേടിയ തീരം മാനേജിംഗ് ഡയറക്ടര്‍, അഭിവന്ദ്യ കുര്യാക്കോസ് കോര്‍ എപ്പിസ്‌ക്കോപ്പയും, വീല്‍ ചെയറിനര്‍ഹരായവരും സദസിലെത്തി പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു.

ചടങ്ങില്‍ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യൂ, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ് എന്നിവര്‍ വിവിധ സമയങ്ങളിലായി ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. കളത്തില്‍ പാപ്പച്ചന്‍, വിന്‍സെന്റ് ബോസ് മാത്യൂ, പോള്‍ മത്തായി, കുസുമം ടൈറ്റസ്, മാത്യൂ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വീല്‍ചെയറുകള്‍ ഫോമാ ജോ. സെക്രട്ടറി റീന പൗലോസ്, കുസുമം ടൈറ്റസ്, പോള്‍ സി.മത്തായി എന്നിവര്‍ നല്‍കി. ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കുള്ള പുരസ്‌കാരം തീരം സംഘടനയ്ക്കുവേണ്ടി കുര്യാക്കോസ് കോര്‍ എപ്പിസ്‌ക്കോപ്പ ഏറ്റുവാങ്ങി.
ഫോമാ നിര്‍ദ്ധനരായ വികലാംഗര്‍ക്ക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു;' തീരം' സംഘടനയ്ക്കും അംഗീകാരംഫോമാ നിര്‍ദ്ധനരായ വികലാംഗര്‍ക്ക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു;' തീരം' സംഘടനയ്ക്കും അംഗീകാരംഫോമാ നിര്‍ദ്ധനരായ വികലാംഗര്‍ക്ക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു;' തീരം' സംഘടനയ്ക്കും അംഗീകാരംഫോമാ നിര്‍ദ്ധനരായ വികലാംഗര്‍ക്ക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു;' തീരം' സംഘടനയ്ക്കും അംഗീകാരംഫോമാ നിര്‍ദ്ധനരായ വികലാംഗര്‍ക്ക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു;' തീരം' സംഘടനയ്ക്കും അംഗീകാരംഫോമാ നിര്‍ദ്ധനരായ വികലാംഗര്‍ക്ക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു;' തീരം' സംഘടനയ്ക്കും അംഗീകാരംഫോമാ നിര്‍ദ്ധനരായ വികലാംഗര്‍ക്ക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു;' തീരം' സംഘടനയ്ക്കും അംഗീകാരംഫോമാ നിര്‍ദ്ധനരായ വികലാംഗര്‍ക്ക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു;' തീരം' സംഘടനയ്ക്കും അംഗീകാരംഫോമാ നിര്‍ദ്ധനരായ വികലാംഗര്‍ക്ക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു;' തീരം' സംഘടനയ്ക്കും അംഗീകാരംഫോമാ നിര്‍ദ്ധനരായ വികലാംഗര്‍ക്ക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു;' തീരം' സംഘടനയ്ക്കും അംഗീകാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക