Image

ഉണ്ണിമുകുന്ദന്റെ ഒറീസ

Published on 19 January, 2013
ഉണ്ണിമുകുന്ദന്റെ ഒറീസ
എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ഒറീസ. ഉണ്ണിമുകുന്ദനാണ്‌ ചിത്രത്തിലെ നായകന്‍. സ്വാതിക നമ്പ്യാര്‍, കനിഹ, ധനുശ്രീ, അരുണ്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.

ഗുണ്‌ടകളുടെ ഭീഷണി നേരിടുന്ന സുനേയി എന്ന പെണ്‍കുട്ടിയെ രക്ഷിക്കാനായി എത്തുന്ന പോലീസുകാരന്‍ മലയാളിയായിരുന്നു. ക്രിസ്‌തുദാസ്‌ എന്ന പേരുള്ള പോലീസുകാരന്‍. തുടര്‍ന്നുള്ള സംഭവങ്ങളുടെ ഉദ്വേഗജനകമായ അവതരണമാണ്‌ ഒറീസ എന്ന ചിത്രം. ഉണ്ണിമുകുന്ദനാണ്‌ ക്രിസ്‌തുദാസ്‌ എന്ന പോലീസുകാരനെ അവതരിപ്പിക്കുന്നത്‌. സ്വാതിക നമ്പ്യാരാണ്‌ ഈ ചിത്രത്തില്‍ സുനേയിയെ അവതരിപ്പിക്കുന്നത്‌.

ജി.എസ്‌ അനിലാണ്‌ ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്‌. ആലങ്കോട്ട്‌ ലീലാകൃഷ്‌ണന്റെ ഗാനങ്ങള്‍ക്ക്‌ രതീഷ്‌ വേഗ ഈണം പകരുന്നു. വിനോദ്‌ ഇല്ലംമ്പള്ളി ഛായാഗ്രഹണണം നിര്‍വഹിക്കുന്നു. ഒറീസയിലും മൈസൂരിലുമായി ചിത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും. വാര്‍ത്താ വിതരണം - വാഴൂര്‍ജോസ്‌.
ഉണ്ണിമുകുന്ദന്റെ ഒറീസ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക