Image

രാജയ്‌ക്കും കനിമൊഴിക്കും പുറകെ അമര്‍സിംങും അഴിക്കുള്ളിലേക്ക്‌

Published on 06 September, 2011
രാജയ്‌ക്കും കനിമൊഴിക്കും പുറകെ അമര്‍സിംങും അഴിക്കുള്ളിലേക്ക്‌
ഡല്‍ഹി: അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ.രാജയ്‌ക്കും, എം.പി കനിമൊഴിക്കും പുറകെ അമര്‍സിങും തിഹാര്‍ ജയിലിലേക്ക്‌.

2ജി സ്‌പെക്ട്രം ഇടപാടില്‍ മുന്‍ ടെലികോം മന്ത്രി എ രാജ അഴിമതിക്കേസില്‍ ഫെബ്രുവരി 2ന്‌ സിബിഐ അറസ്റ്റ്‌ ചെയ്‌തു. രാജ ഇപ്പോഴും തിഹാര്‍ ജയിലില്‍ കഴിയുന്നു. കൂടാതെ ഡി.എം.കെ എം.പി കനിമൊഴിയെ 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മെയ്‌ 28ന്‌്‌ സിബിഐ അറസ്റ്റ്‌ ചെയ്‌ത്‌ തിഹാര്‍ ജയിലിലടച്ചു. കോണ്‍ഗ്രസ്‌ എംപി സുരേഷ്‌ കല്‍മാഡിയെ കോമണ്‍വെല്‍ത്ത്‌ ഗെയിംസുമായി ബന്ധപ്പെട്ടുണ്ടായ അഴിമതിക്കേസില്‍ ഏപ്രില്‍ 25ന്‌ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലടച്ചു.

കഴിഞ്ഞദിവസം കര്‍ണാടക മുന്‍ ടൂറിസം മന്ത്രി ജനാര്‍ദ്ദ റെഡ്ഡി(ബിജെപി എംപി)കര്‍ണാടകയെ ഖനി വിവാദവുമായി ബന്ധപ്പെട്ട്‌ സെപ്‌റ്റംബര്‍ അഞ്ചിന്‌ ജനാര്‍ദ്ദ റെഡ്ഡിയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക