Image

കേരളാ ക്രിക്കറ്റ്‌ അസോസിയേഷനെതിരേ വിജിലന്‍സ്‌ അന്വേഷണം

Published on 06 September, 2011
കേരളാ ക്രിക്കറ്റ്‌ അസോസിയേഷനെതിരേ വിജിലന്‍സ്‌ അന്വേഷണം
തൃശൂര്‍: സാമ്പത്തിക അഴിമതിയില്‍ കേരളാ ക്രിക്കറ്റ്‌ അസോസിയേഷനെ (കെസിഎ) തിരെ അന്വേഷണം നടത്തും. തൃശൂര്‍ വിജിലന്‍സ്‌ കോടതിയാണ്‌ കേസില്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. ടിക്കറ്റ്‌ വില്‍പനയിലെയും ലൈറ്റ്‌ സ്ഥാപിച്ചതിലേയും അഴിമതി നടന്നുവെന്ന ഹര്‍ജിയിലാണ്‌ ഉത്തരവ്‌.

ക്രിക്കറ്റ്‌ അസോസിയേഷന്‍ സ്ഥാപകാംഗം പി.കെ ജേക്കബ്‌ നല്‍കിയ ഹരജിയിലാണ്‌ ഉത്തരവ്‌. ഡിസംബര്‍ ഒമ്പതിനകം അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ 2007ല്‍ നടന്ന ഇന്ത്യ- ആസ്‌ട്രേലിയ ഏകദിന മത്സരത്തിന്റെ ടിക്കറ്റ്‌ വില്‍പനയില്‍ 1.17 കോടി രൂപയുടെയും ഫ്‌ളഡ്‌ ലൈറ്റ്‌ സ്ഥാപിക്കുന്നതില്‍ 1.15 കോടി രൂപയുടെയും നഷ്ടം വരുത്തിയെന്നാണ്‌ ആരോപണം. ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ടി.ആര്‍ ബാലകൃഷ്‌ണന്‍, സെക്രട്ടറി ടി.സി മാത്യു, ട്രഷറര്‍ ജി. ശശികുമാര്‍, അസിസ്റ്റന്റ്‌ സെക്രട്ടറി ടി.എന്‍ അനന്തനാരായണന്‍ എന്നിവരാണ്‌ കേസിലെ പ്രതികള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക