Image

അക്ഷരകൊയ്ത്ത് (ഒരു നര്‍മ്മഗീതം) - സുധീര്‍ പണിക്കവീട്ടില്‍

സുധീര്‍ പണിക്കവീട്ടില്‍ Published on 17 January, 2013
അക്ഷരകൊയ്ത്ത് (ഒരു നര്‍മ്മഗീതം) - സുധീര്‍ പണിക്കവീട്ടില്‍
കുത്തി കുറിച്ച് കൊണ്ടിരിക്കുന്നൂ
അമേരിക്കന്‍ മലയാളികള്‍
വരവ് ചിലവ് കണക്കകല്ല
കലാസൃഷ്ടികളാണത്രെ!

വായനക്കാരില്ലെന്ന
പരാതി പരക്കെയുണ്ടേലും
എണ്ണാതീതമാകുന്നു
എണ്ണം എഴുത്തുകാരുടെ!

സാക്ഷര കേരളത്തിന്റെ
സാക്ഷാല്‍ പുത്രി-പുത്രന്മാര്‍
പേന കൊണ്ട് കിളക്കട്ടെ
പ്രവാസമണ്ണില്‍ നിത്യവും

കിളക്കാന്‍ മണ്ണില്ലാത്തോര്‍
കിള കഴിഞ്ഞ് തളര്‍ന്നവര്‍
ചാഴിയായി വീഴല്ലേ
അപരന്റെ വിള കളയുവാന്‍

വിതക്കുന്നവര്‍ കൊയ്‌തെടുക്കട്ടെ
അതിലെന്തിനു പരിഭവം
കൊയ്ത്ത് കാലം എല്ലാവര്‍ക്കും
അഭിവൃദ്ധിക്കുതകില്ലേ?

മഴയെല്ലാം പോകുമ്പോള്‍
വയലെല്ലാം കൊയ്യുമ്പോള്‍
പാടേണ്ട നമുക്കെല്ലാം
ഓരോരൊ ഗാനങ്ങള്‍

പരദൂഷണ കീടങ്ങള്‍
പതുങ്ങും പടുകുഴികളെ
കാണേണ്ട അതടക്കേണ്ടേ
ഒത്തൊരുമ നമുക്ക് വേണ്ടേ?

കുത്തി കുറിക്കട്ടെ എല്ലാരും
അവര്‍ക്ക് പാരയാകല്ലേ
കൊയ്ത്തുകാലം നമുക്കെല്ലാം
കൊണ്ടാടാം പ്രവാസ ഭൂമിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക