കേസില്‍ ഇതുവരെയുണ്ടായ വിജിലന്‍സ് അന്വേഷണത്തെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. അഞ്ച് വര്‍ഷം പിന്നിട്ട അന്വേഷണത്തില്‍ ഇതുവരെ 17 സാക്ഷികളെ മാത്രം ചോദ്യം ചെയ്തതിന് യാതൊരു ന്യായീകരണവുമില്ല. സര്‍ക്കാര്‍, ടൈറ്റാനിയം മലിനീകരണ ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് രേഖകള്‍ കൈപറ്റാത്തതും വിമര്‍ശനത്തിന് ഇടയാക്കി.
കോടികണക്കിന് രൂപയുടെ നഷ്ടം പൊതുഖജനാവിന് വരുത്തിയെന്ന ആരോപണത്തില്‍ ഇതുവരെ നടന്ന അന്വേഷണം ഒച്ചിന്റെ വേഗതയിലാണെന്നും കോടതി വിധിന്യായത്തില്‍ പരിഹസിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞ് എന്നിവരുള്‍പ്പെടെ 11 പേര്‍ക്കെതിരെ തിരുവനന്തപുരം മണക്കാട് സ്വദേശി ജയന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിരീക്ഷണങ്ങള്‍.
അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെങ്കില്‍ ഹര്‍ജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്നും അങ്ങനെയെങ്കില്‍ വ്യക്തമായ ഉത്തരവ് നല്‍കുമെന്നും വിധിന്യായത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Facebook Comments